തിന്മകളുടെ അജ്ഞതകളെയകറ്റി അറിവിന്റെ പ്രകാശത്തെ വരവേൽക്കുന്ന ആഘോഷമാണ് ദീപാവലി. സന്തോഷത്തിന്റെ നിമിഷങ്ങളും ആത്മീയ ആചാരങ്ങളും സാമൂ​ഹിക കൂടിചേരലുകളും നിറഞ്ഞൊരു ഉത്സവം. ദീപം തെളിയിച്ചും പടക്കം പൊട്ടിച്ചും മധുരം കൈമാറിയുമാണ് ദീപാവലി ഇന്ത്യയിലൊട്ടാകെ ആഘോഷിക്കുന്നത്.

രാമൻ രാവണനെ വധിച്ച് സ്വന്തം രാജ്യമായ അയോധ്യയിൽ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്നാണ് ഒരു ഐതിഹ്യം. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വർഷത്തെ വനവാസത്തിന്‌ ശേഷമാണ് അയോധ്യയിലെയ്ക്ക് രാമൻറെ തിരിച്ചുവരവുണ്ടായത്. തിന്മയുടെ മേൽ നന്മ വിജയം നേടിയ ദിനമായും ദീപാവലിയെ കണക്കാക്കുന്നു.

ദീപങ്ങളും പൂത്തിരികളും നിങ്ങളുടെ മുഖത്തും മനസിലും സന്തോഷത്തിൻറെ അലകൾ വിരിയിക്കട്ടെ, സന്തോഷകരമായ ദീപാവലി ആശംസകൾ.