ബരാക്പൂരില്‍ വെച്ചാണ് ബ്രിട്ടീഷുകാരുടെ നിയമങ്ങള്‍ക്കെതിരെ മംഗള്‍ പാണ്ഡെ എന്ന ശിപായി പ്രതികരിച്ചതും ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതും.
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും വലിയ ദുരന്തത്തിന്റെ സ്‌മരണയിലേക്ക് കൊണ്ടുപോകുന്ന ഇടമാണ് ജാലിയന്‍വാലാബാഗ് ഇന്ത്യന്‍ കണക്കുകളനുസരിച്ച് ആയിരത്തോളം ആളുകള്‍ക്ക് അന്ന് ജീവന്‍ നഷ്ടപ്പെട്ടു.
ഗുജറാത്തിലെ നവസാരി ജില്ലയിലെ ഒരു ഗ്രാമമാണ് ദണ്ഡി. മഹാത്മാഗാന്ധി ആരംഭിച്ച 'ഉപ്പ് സത്യാഗ്രഹം' എന്നറിയപ്പെടുന്ന ദണ്ഡി മാർച്ചിന്റെ പേരിലാണ് ഇവിടം പ്രസിദ്ധമായിരിക്കുന്നത്.
ഡൽഹിയിലെ ഏറ്റവും പ്രശസ്തമായ ആകർഷണങ്ങളിലൊന്നായ ഇന്ത്യാ ഗേറ്റ് ഒരു സ്മാരക വാസ്തുവിദ്യ മാത്രമല്ല, ഒരു യുദ്ധ സ്മാരകം കൂടിയാണ്.
ഇന്ത്യയുടെ മുഗൾ ചരിത്രത്തിൻ്റെ അവിഭാജ്യ ഘടകമായ ആഗ്ര കോട്ട ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. യുനെസ്‌കോ അംഗീകരിച്ച ലോക പൈതൃക സൈറ്റുകളിലൊന്നായ ആഗ്ര കോട്ട 1857-ലെ ഇന്ത്യൻ കലാപത്തിൻ്റെ സ്ഥലമായിരുന്നു.
0 Comments