പ്രകൃതി ഭംഗി ആവോളം ആസ്വദിക്കാൻ പറ്റുന്ന ചരിത്രശേഷിപ്പുകളായ സ്ഥലങ്ങൾ വിരളമാണ്. എന്നാൽ അത്തരത്തിൽ ഒരിടം കൊച്ചിയിലുണ്ട്ന മ്മൾ കടന്നു ചെല്ലുന്നത് പ്രകൃതിയുടെ വിസ്മയങ്ങള്‍ ഒളിപ്പിച്ച അരീക്കല്‍ കോവിലേയ്ക്കാണ് എറണാകുളത്ത് നിന്ന് 40 കിലോമീറ്റർ അകലെ പിറമാടത്ത് കൊച്ചരീക്കൽ ഗുഹാ സങ്കേതം സ്ഥിതിചെയ്യുന്നത്. പാമ്പാക്കുടയിലെ അരീക്കൽ വെള്ളച്ചാട്ടത്തിന് സമീപമാണ് ഈ ഗുഹ.രണ്ടു ഗുഹകളാണ് ഇവിടെയുള്ളത്. അതിൽ ആദ്യം കാണുന്ന ഗുഹയിൽ നിന്നു ഒരു തെളിനീരുറവ ഉത്ഭവിക്കുന്നു.
ആ ഉറവയിലെ ജലം അരുവിയായി താഴേയ്ക്ക് ഒഴുകി തൊട്ടടുത്ത കുളത്തിൽ നിറയും.ഗുഹയിൽ നിന്നു ഉത്ഭവിക്കുന്ന ഉറവയിലേത് ശുദ്ധമായ തെളിനീരാണ്. ഇവിടെയുള്ളവർ കുടിയ്ക്കാൻ ഉപയോഗിക്കുന്ന വെള്ളമാണ് ഈ ഉറവയിലേത്.അതുകൊണ്ട് വൃത്തിയായി സൂക്ഷിക്കേണ്ടത് നീർത്തടമാണ്. ഭക്ഷണപദാർത്ഥങ്ങൾ കൊണ്ടു പോയാലും മാലിന്യം അവിടെ നിക്ഷേപിക്കാതിരിക്കാൻ ശ്രദ്ധിക്കുക.വെള്ളം മലിനമാക്കാതിരിക്കാൻ നമ്മൾ കരുതലോടെ വേണം ഇവിടെ ഇടപഴകാൻ. ആദ്യത്തെ ഗുഹയ്ക്കുള്ളിലേക്ക് ഏകദേശം 3 കിലോമീറ്റർ ദൂരമുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ അതിന് തെളിവുകൾ ഒന്നും തന്നെയില്ല. ഒരു ഇടുങ്ങിയ ഗുഹയാണിത്. തൊട്ടടുത്ത് തന്നെയാണ് രണ്ടാമത്തെ ഗുഹയും. ആദ്യത്തേതിൽ നിന്നു വ്യത്യസ്തമായി ഈ ഗുഹ അത്യാവശ്യം വലുപ്പം കൂടിയതാണ്.
ഇതിന്റെ മുകളിലായിട്ടാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. ഏകദേശം ഒരാൾ പൊക്കത്തിൽ വീതിയുള്ള ഗുഹയ്ക്കുള്ളിൽ 40 പേർക്ക് വരെ അനായാസമായി നിൽക്കാനുള്ള സ്ഥലമുണ്ട്. ഗുഹയ്ക്കുള്ളിലേക്ക് നീരാളി കൈകൾ പോലെ മുത്തശ്ശി മരത്തിന്റെ വേരുകൾ പടർന്നിരിക്കുന്നു. ഈ വേരുകളിൽ ചവിട്ടിയാണ് ഗുഹയ്ക്കുള്ളിലേക്ക് പ്രവേശിക്കേണ്ടത്.
മരത്തിൻ്റെ വേരുകൾക്കിടയിൽ ഗുഹാ സങ്കേതം ഒരുക്കി പ്രകൃതി നമ്മെ വിസ്മയിപ്പിക്കുകയാണ്. വൻമരങ്ങൾക്ക് താഴെ ഒരു ചെറിയ ഗുഹ അതിനോട് ചേർന്ന് ഒഴുകിവരുന്ന കൊച്ച് അരുവിയും കുളവും. ഒരു കൂറ്റൻ ചീനി മരത്തിൻ്റെ വേരാണ് ഈ ഗുഹയെ പൊതിഞ്ഞ് സംരക്ഷിക്കുന്നത്.
പച്ചപ്പടർപ്പുകൾക്ക് താഴെയുള്ള കുളിരരുവിയും അതിനോട് ചേർന്നുള്ള ഈ കുളവുമൊക്കെ ഇവിടെ എത്തുന്നവർക്ക് നല്ലൊരു ദൃശ്യാനുഭവമാണ് നൽകുന്നത്.
നിരവധി ഐതിഹ്യങ്ങൾ ഈ ഗുഹയെ ചുറ്റിപറ്റിയുണ്ട് തിരുവിതാംകൂർ നാട്ടുരാജ്യത്തിന് മുമ്പുള്ള വടക്കൻകൂർ നാട്ടുരാജ്യത്തിന്റെ രാജാക്കന്മാർ അവരുടെ പടക്കോപ്പുകൾ സൂക്ഷിച്ചിരുന്നത് ഇതിനകത്ത് ആണെന്ന് പറയപ്പെടുന്നുണ്ട്. പണ്ട് നാട്ടുരാജ്യങ്ങൾ തമ്മിലുള്ള യുദ്ധത്തിനിടെ യുദ്ധ പോരാളികളുടെ ഒളിത്താവളമായിരുന്നു ഇവിടം എന്നും കഥകളുണ്ട്.
ഗുഹയ്ക്കൊരു ഹൊറർ ഫീൽ ആണെങ്കിലും പ്രശാന്ത സുന്ദരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഇടം തന്നെയാണ് ഇത് എന്നതിൽ സംശയമില്ല.ഗുഹയ്ക്ക് ചുറ്റുമുള്ള കൂറ്റൻ മരങ്ങൾക്കും കഥകൾ പറയാനുണ്ട്. ചീനി എന്ന് വിളിപ്പേരുള്ള കൊട്ടാൽ മരങ്ങളാണ് ഇവ.40 മീറ്റർ വരെ ഉയരമുള്ള ഇലപൊഴിയും മരങ്ങളുടെ വിഭാഗത്തിൽ പെടുന്ന ഈ ചൈനീസ് മരം നിത്യഹരിത വനങ്ങളിലാണ് കൂടുതൽ കാണുന്നത്.നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ ചീനി മരങ്ങളാണ് കൊച്ചൊരിക്കലിനെ നിഗൂഢതകൾ കൊണ്ട് നിറയ്ക്കുന്നത്.
ഈ വന്മനങ്ങൾക്ക് 400 വർഷത്തിലേറെ പഴക്കമുണ്ട് എന്നാണ് പ്രദേശവാസികൾ പറയുന്നത്.ഇവിടെ എത്തിയാൽ ആധുനികത തൊട്ടുതീണ്ടാത്ത, പച്ചപ്പും തണുപ്പും നിറഞ്ഞ ഈ സ്ഥലം ആവോളം ആസ്വദിച്ച് തിരികെ നഗരത്തിലേക്കു മടങ്ങാം.
0 Comments