ത്യാഗ സ്മരണകൾ പങ്കുവച്ച് വിശ്വാസികൾ ഇന്ന് ബലി പെരുന്നാൾ ആഘോഷിക്കുകയാണ്. ബലി കർമ്മങ്ങൾ ഉൾപ്പെടെയുള്ള ചടങ്ങുകൾക്കൊപ്പം ബന്ധു വീടുകളിലെ സന്ദർശനവും സൗഹൃദം പങ്കുവെക്കലുമൊക്കെയായി വിശ്വാസികൾ ആഘോഷത്തിന്റെ നിറവിലാണ്. പള്ളികളൊക്കെ പെരുന്നാൾ നമസ്കാരത്തിനായി ഒരുങ്ങി കഴിഞ്ഞു.
ദൈവകല്പ്പന അനുസരിച്ച് പ്രിയ മകന് ഇസ്മായിലിനെ ബലിയർപ്പിക്കാന് തയ്യാറായ ഇബ്രാഹീം നബിയുടെ ത്യാഗസ്മരണകള് പുതുക്കിക്കൊണ്ടാണ് ഇസ്ലാം മത വിശ്വാസികള് ബലി പെരുന്നാള് അഥവാ, ബക്രീദ് ആഘോഷിക്കുന്നത്.