കാർഷിക സമൃദ്ധിയുടെ ഓർമ്മ പുതുക്കി മേടപ്പുലരിയില്‍ കണികണ്ടുണർന്ന് കേരളം. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീക്ഷയുമായി ഇന്ന് നാടെങ്ങും വിഷു ആഘോഷം തുടങ്ങിക്കഴിഞ്ഞു. ക്ഷേത്രത്തിലും ദർശനത്തിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിഷുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങുകളിലൊന്നാണു വിഷുക്കണി. സമ്ബല്‍ സമൃദ്ധമായ ഭാവി വർഷമാണു കണി കാണലിന്റെ സങ്കല്‍പം. വിഷുത്തലേന്നു തന്നെ വീടുകളിലും ക്ഷേത്രങ്ങളിലും കണിയൊരുക്കങ്ങള്‍ നടത്തുന്നു. കാർഷിക സമൃദ്ധിയുടെ നിറ കാഴ്ചകളുമായാണ് കണി ഒരുക്കുന്നത്. കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ വിഷു കൈനീട്ടം. കുടുംബത്തിലെ മുതിർന്നവർ നല്‍കുന്ന സമ്ബല്‍ സമൃദ്ധിയുടെ നല്ല നാളെകള്‍ക്കായുള്ള തുടക്കമാണ് വിഷു കൈനീട്ടം.
0 Comments