Image Credit : www.freepik.com


 1975 ൽ ആണ് ഐക്യരാഷ്ട്ര സഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. എന്നാൽ അതിനും എത്രയോ മുമ്പ് തന്നെ സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് ‌ വേണ്ടിയുള്ള പോരാട്ടങ്ങൾ ആരംഭിച്ചിരുന്നു. 1909 ഫെബ്രുവരി 28 ന് അമേരിക്കയിൽ തെരേസ, മൽക്കീൽ, അയ്റ സലാസർ എന്നീ വനിതകളുടെ നേതൃത്വത്തിലാണ് ആദ്യമായി വനിതാ ദിനം ആചരിക്കപ്പെട്ടത്.

ആരോ​ഗ്യം വിദ്യാഭ്യാസം, സാമ്പത്തികം, രാഷ്ട്രീയം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ സ്ത്രീകൾ നേടിയ മുന്നേറ്റത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് വനിതാ ​ദിനം. 1908 ൽ ന്യൂയോർക്കിലെ 15000 വനിതാ ജീവനക്കാർ തുല്യവേതനവും മെച്ചപ്പെട്ട തൊഴിൽ സഹാചര്യവും ആവശ്യപ്പെട്ട് തെരുവിലിറങ്ങിയ സംഭവം വനിതാദിനചാരണത്തിലേക്ക് നയിച്ചു.