കറുവ മരം മൂന്നു വർഷം പ്രായമാകുമ്പോൾ മണ്ണിൽ നിന്നും അരയിട ഉയരത്തിൽ മുറിച്ചു നിർത്തുന്നു. അപ്പോൾ ധാരാളം ശിഖരങ്ങൾ ഉണ്ടാകും . ഉണ്ടാകുന്ന ഇളം ശിഖരങ്ങൾ തള്ളവിരൽ വണ്ണം ആകുമ്പോൾ മുറിച്ചെടുത്ത് പട്ട ശേഖരിക്കുന്നതാണ് കറുവയുടെ വിളവെടുപ്പു രീതി. തൊലിക്കുപുറമേ, ഇതിന്റെ ഇലയും ഉപയോഗിക്കുന്നു. . ആയുർവേദത്തിലും ആദിവാസി വൈദ്യത്തിലും കറുവപ്പട്ട പ്രാധാന്യമർഹിക്കുന്നു
ശ്രീലങ്കയിലും ദക്ഷിണേന്ത്യയിലുമാണ് ഇത് കൃഷിചെയ്ത് വരുന്നത്. നട്ട് മൂന്ന് വർഷം കഴിയുമ്പോൾ തൊലി ശേഖരിക്കാൻ പ്രായമാകുന്നു. ശിഖരങ്ങൾ മുറിച്ച് അതിന്റെ തൊലി ശേഖരിച്ച് പാകപ്പെടുത്തി എടുക്കുന്നതാണ് കറുവപട്ട അല്ലെങ്കിൽ കറുകപ്പട്ട. കറുവപ്പട്ടയ്ക്ക് അതിന്റെ സുഗന്ധം ലഭിക്കുന്നത് സിന്നമൽഡിഹൈഡ് എന്ന സംയുക്തത്തിൽ നിന്നാണ്. ഇത് ഈ സുഗന്ധവ്യഞ്ജനത്തിൽ സമ്പുഷ്ടമായ അളവിൽ കാണപ്പെടുന്നു. ആരോഗ്യത്തിനും ഉപാപചയത്തിനും കറുവപ്പട്ട ഏറെ ഗുണപ്രദമാകുന്നത് ഈ സംയുക്തത്തിന്റെ സാന്നിധ്യം മൂലമാണെന്ന് ഗവേഷകർ പറയുന്നു.
കറുവാപ്പട്ട ദിവസവും കഴിയ്ക്കുന്നത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ചെറുതല്ല. വണ്ണം കുറയ്ക്കാനും പ്രതിരോധശേഷി കൂട്ടാനുമെല്ലാം കറുവപ്പട്ട മികച്ചതാണ്. ദിവസവും രാവിലെ കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മികച്ചതാണെന്ന് പഠനങ്ങൾ പറയുന്നു. കറുവപ്പട്ട ഉൾപ്പെടെയുള്ള ചില സുഗന്ധവ്യഞ്ജനങ്ങൾക്ക് പ്രീബയോട്ടിക് ഗുണങ്ങളുണ്ട്. ഈ ബാക്ടീരിയകൾ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാനും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കാനും ദഹനപ്രശ്നങ്ങളെ ലഘൂകരിക്കാനും സഹായിക്കും.
പിസിഒഎസ് ലക്ഷണങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട സഹായിച്ചേക്കാം. ഇതൊരു ഹോർമോൺ ഡിസോർഡർ ആണ്. കറുവപ്പട്ട വെള്ളം തേൻ ചേർത്ത് കഴിക്കുന്നത് പിസിഒഎസിന്റെ ഫലങ്ങൾ കുറയ്ക്കാൻ സഹായിക്കും. ജേണൽ ഫെർട്ടിലിറ്റി ആൻഡ് സ്റ്റെറിലിറ്റിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച് കറുവപ്പട്ട വെള്ളം പിസിഒഎസ് ഉള്ള സ്ത്രീകളിൽ ഇൻസുലിൻ പ്രതിരോധം കുറയ്ക്കുന്നതായി പറയുന്നു.
ആന്റിഓക്‌സിഡന്റയാ പോളിഫെനോളുകളും പ്രോആന്തോസയാനിഡിനുകളും കൊണ്ട് സമ്പുഷ്ടമാണ് കറുവപ്പട്ട. ഇത് രോഗപ്രതിരോധ സംവിധാനത്തിന് ഉത്തേജനം നൽകുന്നു. ഇതിന്റെ ആൻറിവൈറൽ, ആൻറി ബാക്ടീരിയൽ, ആൻറി ഫംഗൽ ഗുണങ്ങൾ ശ്വാസകോശ സംബന്ധമായ തകരാറുകൾ, ഹൃദയസംബന്ധമായ പ്രശ്നങ്ങൾ മുതലായവ പോലുള്ള വിവിധ ആരോഗ്യ അപകടങ്ങൾ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
പാർക്കിൻസൺസ് രോഗത്തിന്റെ ഫലങ്ങൾ കുറയ്ക്കാൻ കറുവപ്പട്ട മികച്ചതാണ്. ന്യൂറോ ഇമ്മ്യൂൺ ഫാർമക്കോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനം അനുസരിച്ച്, കറുവപ്പട്ട പാർക്കിൻസൺസ് രോഗത്തിന്റെ പുരോഗതിയെ മന്ദഗതിയിലാക്കാൻ പ്രാപ്തമായേക്കുമെന്ന് പറയുന്നു.
കറുവപ്പട്ട ദഹന സംബന്ധമായ പ്രശ്നങ്ങൾ അകറ്റാൻ സഹായിക്കുന്നു. അസിഡിറ്റി പ്രശ്നമുള്ളവർ ദിവസവും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗുണം ചെയ്യും.ആരോഗ്യത്തിന് മാത്രമല്ല, ഇത് മുടിയ്ക്കും നല്ലതാണ്. സിനമോമം സസ്യ കുടുംബത്തിലെ വൃക്ഷങ്ങളുടെ ശാഖകളിൽ നിന്ന് വേർതിരിച്ചെടുത്ത കറുവപ്പട്ടയ്ക്ക് അത്ഭുതകരമായ ഔഷധ ഗുണങ്ങളുണ്ട്.
ഇവയ്ക്ക് ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. മുടി കൊഴിച്ചിലിന് കാരണമാകുന്ന താരൻ വളർച്ചയെ നിയന്ത്രിക്കാൻ കറുവപ്പട്ടയിലെ ഫംഗസ് വിരുദ്ധ ഗുണങ്ങളും ഉപയോഗിക്കുന്നു. മുടിയിലും ശിരോചർമത്തിലും പ്രയോഗിക്കുമ്പോൾ ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുകയും മുടിയുടെ വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിൽ കുറയ്ക്കുകയും ചെയ്യുന്നു.
ശിരോചർമ്മത്തിൽ പ്രയോഗിക്കുമ്പോൾ കറുവപ്പട്ട രോമകൂപങ്ങളിലേക്ക് രക്തചംക്രമണം വർദ്ധിപ്പിക്കുകയും പുതിയ മുടിയിഴകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.ഇലകൾ നിറഞ്ഞ അനേകം ശാഖകളോടുകൂടിയ ഇടത്തരം വൃക്ഷമാണിത്. മരപ്പട്ട പരുക്കനും തവിട്ട്-കാപ്പി നിറത്തിലുമുള്ളതാണ്. ശ്രീലങ്ക, സുമാട്ര, ബ്രസീൽ, ജമൈക്ക, ഇന്ത്യ, എന്നിവിടങ്ങളിലാണ് ഈ മരം കൂടുതലായും കണ്ടുവരുന്നത്.
ഇന്ത്യയിൽ കേരളത്തിലെ നിത്യഹരിതവനങ്ങളിൽ വന്യമായും നാട്ടിൻ പ്രദേശങ്ങളിൽ നട്ടുവളർത്തപ്പെട്ടും ഇവ കാണപ്പെടുന്നു. ലോകത്തിൽ ഉത്പാദിപ്പിക്കുന്ന കറുവപ്പട്ടയുടെ 75% ഉത്പാദിപ്പിക്കുന്നത് ശ്രീലങ്കയിലാണ് . നല്ല മഴയുള്ള കാലാവസ്ഥയാണ് ഇതിനനുയോജ്യം. അതിശൈത്യമുള്ള പ്രദേശങ്ങളിൽ ഇതു വളരുകയില്ല.
0 Comments