1946 ഫെബ്രുവരി 13നാണ് ഐക്യരാഷ്ട്ര സഭ റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്.ഇതിന്റെ ആദരസൂചകമായാണ് റേഡിയോ ദിനം ആചരിക്കുന്നത്. ചായക്കടകളിലും ബസ്സ് സ്റ്റോപ്പിലും വാര്‍ത്താപ്പെട്ടിക്ക് മുന്നിലിരുന്ന് നടത്തിയ അന്തിച്ചര്‍ച്ചകള്‍ ഏതോരു മലയാളിയുടേയും മനസില്‍ ഇന്നും മായാതെ കിടക്കുന്നു. ചീറിപ്പായുന്ന കാലത്തിനൊപ്പം സഞ്ചരിക്കാമുള്ള ഊര്‍ജ്ജം ഇന്നും റേഡിയോയ്ക്കുണ്ട്.

പുത്തന്‍കാലത്ത് ആധുനിക സാങ്കേതിക വിദ്യകളുമായി എഫ്എം എന്ന നാമം സ്വീകരിച്ച് റേഡിയോ ഇന്ന് മാറ്റത്തിന് വിധേയമായിരിക്കുകായണ്. റേഡിയോയുടെ രൂപവും ഭാവവും മാറി. ഓര്‍മ്മകളിലേക്ക് തിരിഞ്ഞ് നോക്കുമ്പോള്‍ മാറാല പിടിച്ച കണ്ണുകളിലൂടെ ഇന്നും ഒരുപിടി മധുരമുള്ള ഓര്‍മ്മകള്‍ സമ്മാനിക്കുകയാണ് റേഡിയോ.

മാറുന്ന ജീവിതത്തില്‍ റേഡിയോ നല്‍കിയ ശ്രവ്യാനുഭവം ഇന്നും ഓരോ മലയാളിയിലും ഗൃഹാതുരതയുണര്‍ത്തുന്നു.