നമ്മുടെ രാജ്യം ഒരു പരമാധികാര റിപ്പബ്ലിക്കായത് 1950 ജനുവരി 26 ന് ആണ്. ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവിൽ വന്ന ദിനമാണ് റിപ്പബ്ലിക്ക് ദിനമായി ആഘോഷിക്കുന്നത്. 1947 ഓഗസ്റ്റ് 15 ന് ആണ് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതെങ്കിലും സമഗ്രമായ ഒരു ഭരണഘടന ഉണ്ടാക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. സ്വാതന്ത്ര്യ ദിനം പോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് റിപ്പബ്ലിക്ക് ദിനവും.
എല്ലാ വർഷവും ഇന്ത്യക്കാർ അഭിമാനത്തോടെ ആഘോഷിക്കുന്ന വർഷമാണ് റിപ്പബ്ലിക്ക് ദിനം.രാജ്യത്തിന്റെ തലസ്ഥാനമായ ന്യൂഡൽഹിയിൽ വളരെ വർണാഭമായി റിപ്പബ്ലിക്ക് ദിനം ആഘോഷിക്കാറുണ്ട്. റിപ്പബ്ലിക്ക ദിന റാലികൾ സംഘടിപ്പാക്കാറുണ്ട്. ഇന്ത്യയുടെ സൈനിക ശക്തി വ്യക്തമാക്കുന്ന പ്രകടനങ്ങളും നടക്കാറുണ്ട്.
0 Comments