സമൂഹങ്ങൾ നയിക്കട്ടെ, ഇന്ന് ലോക എയ്ഡ്‌സ് ദിനം

ഇന്ന് ഡിസംബർ ഒന്ന്- ലോക എയ്ഡ്സ് ദിനം. ലോകമെമ്പാടും 1988 മുതൽ ഇന്നേ ദിവസം എച്ച്ഐവി അണുബാധിതരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് എയ്ഡ്സ് ദിനം ആചരിക്കുന്നത്. ‘സമൂഹങ്ങൾ നയിക്കട്ടെ’ എന്നതാണ് ഈ വർഷത്തെ ലോക എയ്ഡ്സ് ദിന സന്ദേശം.

കാലമെത്ര പുരോ​ഗമിച്ചാലും എച്ച്ഐവി രോ​ഗബാധയെ കുറിച്ച് നിരവധി തെറ്റിദ്ധാരണകൾ ഇന്നും സമൂഹത്തിൽ നിലനിൽക്കുന്നു. ഇവയെ ഇല്ലാതാക്കാനാണ് ലോകാരോ​ഗ്യ സംഘടന ഡിസംബർ ഒന്നിന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നത്.

എയ്ഡ്സ് പകരുന്ന വഴികൾ, പ്രതിരോധ മാർഗങ്ങൾ, ചികിത്സ, തുടങ്ങിയവയെ ‌കുറിച്ച് രാജ്യാന്തര തലത്തിൽ അവബോധമുണ്ടാക്കുക, രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ നീക്കുക, എയ്ഡ്സ് പോരാട്ടത്തിൽ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക എന്നിവയാണ് ദിനാചരണ ലക്ഷ്യങ്ങൾ