ഇന്ന് ലോക മനുഷ്യാവകാശ ദിനം. യുദ്ധവും മനുഷ്യാവകാശ ലംഘനങ്ങളും കലുഷിതമാക്കിയ കാലത്ത്, ലോകരാജ്യങ്ങൾക്കിടയിൽ ആശങ്കവർധിച്ചുവരുന്ന വേളയിലാണ് ഇത്തവണ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ 75-ാം വാർഷികത്തിലാണ് ഇത്തവണ മനുഷ്യാവകാശ ദിനം ആചരിക്കുന്നത്. 

ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ എല്ലാവർഷവും ഡിസംബർ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഓരോ വ്യക്തിക്കും അന്തസും സുരക്ഷയും ഉറപ്പാക്കി, സമൂഹത്തിൽ ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോക ഈ ദിനം ആചരിക്കുന്നത്.

ഭൂകമ്പവും അതിവർഷവുമായി പ്രകൃതി ദുരന്തങ്ങൾ ഒന്നൊന്നായി ലോകത്തെ അലട്ടുന്നു. മണിപ്പൂർ സംഘർഷത്തിൽ അപമാനിതരായ സ്ത്രീകൾ ഇന്ത്യയുടേയും ലോകത്തിന്റെയാകെയും നോവാകുകയാണ്. സാമ്പത്തിക മാന്ദ്യത്തിൽ നട്ടംതിരിയുന്ന ആഗോളസമ്പദ് വ്യവസ്ഥ. ലോകം വെല്ലുവിളികളിലൂടെ കടന്നുപോകുന്ന പശ്ചാത്തലത്തിൽ മനുഷ്യാവകാശദിനത്തിന്റെ പ്രാധാന്യം ഏറെയാണ്.