ദീപങ്ങളുടെ ആഘോഷം, ഇന്ന് ദീപാവലി

ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വ്യത്യസ്തമാക്കുന്നത് അതുമായി ബന്ധപ്പെട്ട ഐതിഹ്യങ്ങളാണ്. നരകാസുര വധം മുതല് വര്ധമാന മഹാവീര നിര്വാണം വരെ അവ നീണ്ടു കിടക്കുന്നു. എങ്കിലും മഹാവിഷ്ണു നരകാസുരനെ വധിച്ച കഥയ്ക്കാണ് കൂടുതല് പ്രചാരം.
സൂര്യന് തുലാരാശിയില് കടക്കുന്ന കൃഷ്ണപക്ഷത്തിലെ പ്രദോഷത്തില് ദീപാവലി ആഘോഷിക്കുന്നു. എന്നാല് കാശി പഞ്ചാംഗ പ്രകാരം കൃഷ്ണപക്ഷത്തിലെ അമാവാസി നാളിലാണ് ദീപാവലി. ലക്ഷ്മീ പൂജയും ഇതേ ദിവസമാണ്. അമാവാസി രണ്ട് ദിവസമുണ്ടെങ്കില് ദീപാവലി രണ്ടാമത്തെ ദിവസമായിരിക്കും ആഘോഷിക്കുക. ചില പഞ്ചാംഗങ്ങളനുസരിച്ച് കൃഷ്ണപക്ഷ അമാവാസി ദിവസമാണ് ദീപാവലി കൊണ്ടാടുന്നത്. സൂര്യന് തുലാരാശിയിലെത്തുമ്പോള് വിളക്ക് തെളിയിക്കുന്നത് ശ്രേഷ്ഠമാണെന്ന് പുരാണങ്ങളില് പറയുന്നു
ദീപാവലി ആഘോഷങ്ങള്ക്കും ആചാരങ്ങള്ക്കും പ്രാദേശിക ഭേദമുണ്ട്. എങ്കിലും പുതുവസ്ത്രങ്ങള് ധരിച്ച് ദീപം തെളിയിക്കുന്നതും സമ്മാനങ്ങള് കൈമാറുന്നതുമെല്ലാം എല്ലായിടത്തും പതിവാണ്. ഏവർക്കും അറിവ് സ്റ്റോറീസിന്റെ ദീപാവലി ആശംസകൾ.