അങ്ങനെ പുലര്‍ച്ചെ ബേസ് ക്യാമ്പില്‍നിന്ന് നമ്മള്‍ അങ്ങനെ അഗസ്ത്യാര്‍കൂടം യാത്രക്കായി തയ്യാറായി നില്‍ക്കുന്നു. ഭക്ഷണം കഴിച്ച് ഒരു ചെറുപൊതിയുമായി ആണ് യാത്ര..അങ്ങനെ നമ്മള്‍ യാത്ര ആരംഭിച്ചു... കഴിഞ്ഞ ദിവസത്തെ യാത്രയെ അപേക്ഷിച്ച് ഇന്ന് ദൂരകുറവ് ഉണ്ടെങ്കിലും യാത്ര കഠിനമാണ്..കല്ലുകളും വൃക്ഷങ്ങളുടെ വേരുകളും കൊണ്ട് നിറഞ്ഞ കഠിനമായ പാത...ഒരോ ചുവടും വളരെ ശ്രദ്ധയോടെ വച്ച് മുന്നോട്ടുനീങ്ങുന്നതാണ് സുരക്ഷിതമായ യാത്രയ്ക്ക് നല്ലത്..ചീവീടുകളുടെയും പക്ഷികളുടെയും കാറ്റുകള്‍ വൃക്ഷങ്ങളില്‍ തഴുകിയുണ്ടാകുന്നതുമായ ശബ്ദങ്ങളുടെ അകമ്പടിയോടെ കാടിനെ കൂടുതലറിയാന്‍ ഒരുയാത്ര
മൃഗങ്ങളുടെ സാനിദ്ധ്യമുള്ളതിനാല്‍ വളരെ ശ്രദ്ധിച്ചാണ് യാത്ര ചെയ്യുന്നത്..നമുക്ക് മുന്നില്‍ സുരക്ഷിതമായ യാത്രയ്ക്ക് ഫോറസ്റ്റ് ഗൈയിഡുകള്‍ ഉണ്ട്...ഈറക്കാടുകളും കല്ലുകളുമുള്ള പാതകള്‍... ഇവിടെ ആനയുടെ സാന്നിദ്ധമുള്ള സ്ഥലമാണ്...
വടിയുടെ ആവശ്യം ഏറ്റവും കൂടുതല്‍ ഈ യാത്രയിലാണ് ഉപകാരപ്പെടുന്നത്.സാഹസികതയും അപകടകരവുമായ ഈ യാത്രയില്‍ ഒരോ ചുവടും വളരെ ശ്രദ്ധിച്ചാണ് മുന്നോട്ട് ചവിട്ടുന്നത്...കണ്ണെത്താ ദൂരത്തോളം മനോരഹരിയായി നില്‍ക്കുന്ന മലനിരകള്‍.... അപൂര്‍വ്വതരം വൃക്ഷങ്ങള്‍, പൂക്കള്‍, ശലഭങ്ങള്‍....
നടക്കുമ്പോള്‍ ക്ഷീണമകറ്റാന്‍ പലസ്ഥലങ്ങളിലും വിശ്രമിച്ചാണ് യാത്രയാത്രയുടെ ലക്ഷ്യം ആലോചിച്ച് കഠിനമായ വഴിയിലൂടെ യാത്ര തുടര്‍ന്നു....ചില പാറകളില്‍ മറ്റുള്ളവരുടെ സഹായംകൂടെ വേണം കയറാന്‍..... ശുദ്ധമായ വായു ലഭിക്കുന്നതിനാല്‍ ശരീരത്തിന് നല്ല ഉന്മേഷം ലഭിക്കും...നടന്ന് നടന്ന് ഒരു പാറക്കുട്ടത്തിന്റെ മുഖളിലെത്തി ചെറ് അരുവികളും മറ്റുമുള്ള പാറകള്‍ നിറഞ്ഞ ഒരു സ്ഥലം.... (പൊങ്കാലപ്പാറ) ഇവിടെയാണ് സാധാരണ എല്ലാവരും ഭക്ഷണം കഴിക്കുന്ന സ്ഥലം... കൈയിലുള്ള ഭക്ഷണപൊതി തുറന്ന് എല്ലാവരു ഭക്ഷണം കഴിച്ചും കുറച്ചുപേര്‍ ചെറുതായി അരുവിയില്‍ ഒന്നും കുളിച്ചും ശരീരത്തിന്റെ ക്ഷീണം അകറ്റി യാത്രയ്ക്കായി തയ്യാറാകുന്നു...
അങ്ങനെ യാത്ര വീണ്ടും തുടര്‍ന്നു..... ഇനിയുള്ള യാത്ര അതി കഠിനമാണ്...രണ്ടാം ദിനസത്തെ യാത്രയ്ക്ക് ശ്രദ്ധിക്കേണ്ട കാര്യം യാത്രവളരെ കഠിനമായതിനാല്‍ യാത്രയ്ക്ക് ഉപയോഗിക്കാന്‍ അത്യാവശ്യസാധനം കയറുന്ന ഏറ്റവും ചെറിയ ബാഗ് മാത്രമേ ഉപയോഗിക്കാവൂ.....യാത്രകള്‍ വളരെ കഠിനമായി വരുന്നു... കല്ലുകള്‍, വെള്ളം ഒഴുകുന്ന പാറകളിലൂടെയുള്ള യാത്രകള്‍. യാത്രയിലുടനീളം അത്യപൂര്‍വമായ ഔഷധ സസ്യങ്ങളും, പുഷ്പങ്ങള്‍, മരങ്ങള്‍, കള്ളിമുള്ള് ചെടികള്‍ എന്നിവ കാണാമായിരുന്നു... വെള്ളം പാറകള്‍ക്ക് മുകളിലൂടെ ഒഴുകിവരുന്ന സ്ഥലങ്ങളില്‍ വളരെ ശ്രദ്ധിച്ച് വേണം ഒരോ ചുവടും മുന്നോട്ട് വയ്ക്കാന്‍
പാറക്കെട്ടുകള്‍ക്ക് സൈഡില്‍ ധാരാളം ഈറകള്‍ നില്‍ക്കുന്നത് കാണാവുന്നതാണ്...ഇവിടെപ്പോലും ആനകളുടെ വാസസ്ഥലംമാണ്നന് യാത്രാവേളയില്‍ നമുക്ക് മനസ്സിലാകും...ഇനിയുള്ള യാത്ര നല്ലദുഷ്കരമായതിനാല്‍ യാത്രാ വഴികളില്‍ വടത്തിന്‍റെ സഹായം തേടേണ്ടതായിയുണ്ട്.. ഈ വടത്തിന്‍റെ സഹായം യാത്ര സമയത്ത് വളരെ ഉപകാരവുമാണ്..കുത്തനെയുള്ള പാറകള്‍.. മുന്നോട്ട് ചുവടുകള്‍ വയ്ക്കാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥകള്‍....തിക്കിനിറഞ്ഞ കാടുകള്‍ക്കുളളിലൂടെയുള്ള ഭയാനകമായ യാത്ര...
വെളിച്ചം പോലും കടക്കാത്ത കാടുകള്‍.....
പ്രകൃതിയെ തനതായി ആസ്വതിച്ച് കാറ്റിനെയും കാട്ടുപാതകളേയും കണ്ട് കണ്ണെത്താദുരത്തേക്ക് യാത്ര തുടരുന്നു. യാത്രാലക്ഷ്യം അതാണ് മനസ്സില്‍.... പ്രതിസന്ധികളെ ഭയക്കാതെ യാത്ര....
അങ്ങനെ നടന്ന് നടന്ന് ഈ യാത്രയുടെ ഏറ്റവും കഠിനവും അപകടകരവുമായ യാത്രയ്ക്ക് തയ്യാറായി..... ഉയര്‍ന്നു നില്‍ക്കുന്ന പാറക്കൂട്ടത്തില്‍ വടത്തിലൂടെ പിടിച്ച് ഒരോചുവടും വളരെ ശ്രദ്ധയോടെ ചവിട്ടി മുകളിലേയ്ക്ക് കയറുന്നു.... യാതൊരുവിധ സേഫ്റ്റിംയും ഇല്ലാത്ത അപകടകരമായ കടന്പയാണ് ഇത്... താഴെക്ക് നോക്കിയാല്‍പോലും തലകറങ്ങുന്ന അത്രയും ഉയരത്തില്‍ മനസ്സിന്‍റെ ഉറപ്പിന്‍മേല്‍ ഉള്ള യാത്ര....
അങ്ങനെ ഒരുഘട്ടം പൂര്‍ത്തിയാക്കി.....................വീണ്ടും അപകടകരമായ വടത്തിലൂടെയുള്ള യാത്ര......അങ്ങനെ ആ ഘട്ടവും പൂര്‍ത്തിയായി...വീണ്ടും വടത്തിലൂടെ ലക്ഷ്യസാഥാനത്തേയ്ക്ക്........വീണ്ടും പാറയുടെ മുകളിലൂടെ ശ്രദ്ധിച്ച് യാത്ര.....അഗസ്ത്യാര്‍കൂടത്തിന്‍റെ നെറുകയിലേയ്ക്ക്.......അങ്ങനെ അഗസ്ത്യാര്‍കൂടത്തിന്‍റെ നെറുകയില്‍ എത്തി.. ഇവിടെ നിന്ന് നോക്കിയില്‍ അഗസ്ത്യകൂടത്തിന്‍റെ മനോഹരമായ കാഴ്ചകള്‍............... ദൂരെ കണ്ണെത്താദൂരത്തെ മനോഹരമായ പ്രകൃതിയുടെ ദൃശ്യം നമ്മെ അതിശയിപ്പിക്കും.....
അങ്ങനെ അഗസ്ത്യ മുനിയുടെ അടുത്തേയ്ക്ക്....
അഗസ്ത്യമുനിയുടെ ജനനത്തെക്കുറിച്ചുള്ള മറ്റൊരു കഥ
അഹങ്കാരിയായ ഇന്ദ്രന്‍ ദ്രാവിഡ ഗുരുവായ മഹാദേവന്റെ സമീപം ചെന്ന് ദ്രാവിഡകുലത്തെപ്പറ്റി അപമാനകരമായി സംസാരിച്ചു. തുടര്‍ന്ന് മഹാദേവനും ഇന്ദ്രനുമായി വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും ഇതില്‍ കോപിഷ്ടനായ മഹാദേവന്‍ ഇന്ദ്രലോകത്തെ സ്ത്രീകളെ ഭൂമിയില്‍ ഇറക്കി ഭൂവാസികളെ ഊഴിയം ചെയ്യിക്കുമെന്ന് ശപഥം ചെയ്യുകയും ചെയ്തു. അതനുസരിച്ച് ശിവന്‍ ഘോരതപസ്സില്‍ മുഴുകി. ദിവസങ്ങള്‍ പിന്നിട്ട് തപസ്സ് മൂര്‍ദ്ധന്യമായപ്പോള്‍ ദേവലോകത്തിന് ചലനം ഉണ്ടായിത്തുടങ്ങി. തപസ്സിനു ഭംഗം വരുത്താനായി ഇന്ദ്രന്‍ ഉര്‍വ്വശിയെ അയക്കുകയും തപസ്സ് ഭംഗംവരുത്തുകയും ചെയ്തു.
ഈ സമയം ലോകത്തില്‍ ഒരു മഹാന്‍ ജനിക്കേണ്ടത് അത്യാവശ്യമാണെന്ന് മനസ്സിലാക്കിയ ശിവന്‍ തന്റെ കൈയ്യിലിരുന്ന കമണ്ഡലുവില്‍ നിന്ന് ഒരു കുഞ്ഞിനെ ജനിപ്പിക്കുകയും അതിനെ അഗസ്ത്യമുനി അഥവാ കുന്ദമുനി എന്നു നാമകരണം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് ഒരാശ്രമത്തില്‍ എത്തി കുഞ്ഞിനെ അവിടെ വളര്‍ത്തണമെന്ന് കല്‍പ്പിച്ചു. പഠനത്തിലും മറ്റു കാര്യങ്ങളിലും മിടുക്കനായ ആ ബാലനെ തോല്പ്പിക്കാന്‍ കഴിയാത്തതില്‍ അസൂയാലുക്കളായ സന്യാസിവര്യന്‍മാര്‍ അവനെ നശിപ്പിക്കാന്‍ തീരുമാനിച്ചു. അതിനായി അവര്‍ നാരദരെക്കണ്ട് അഭിപ്രായം ആരായുകയും അദ്ദേഹം അതിനുമറുപടിയായി അഗസ്ത്യനെ ‘തായ്തന്തൈ ഇല്ലാത്തവനെ’ എന്ന് വിളിക്കണമെന്ന് പറയുകയും ചെയ്തു. ഇപ്രകാരം സന്യാസിമാര്‍ അഗസ്ത്യനെ വിളിക്കുകയും അദ്ദേഹം തന്റെ വളര്‍ത്തച്ഛനോടും അമ്മയോടും തന്റെ സംശയം ആരായുകയും ചെയ്തു. അവരില്‍ നിന്നും വ്യക്തമായ മറുപടി കിട്ടാത്തതിനാല്‍ അദ്ദേഹം ഭക്ഷണപാനീയങ്ങള്‍ ഉപേക്ഷിച്ച് കാട്ടില്‍ തന്റെ അച്ഛനമ്മമാരെ അന്വേഷിച്ച് നടന്നു. വളരെ ക്ഷീണിതനായി അദ്ദേഹം ഒരു മരച്ചുവട്ടില്‍ ഇരിക്കുമ്പോള്‍ ശിവപാര്‍വ്വതിമാര്‍ പ്രത്യക്ഷപ്പെട്ട് തങ്ങളുടെ പുത്രനാണ് അഗസ്ത്യനെന്ന് വെളിപ്പെടുത്തി. അദ്ദേഹത്തെ രഹസ്യമായി പിന്തുടര്‍ന്ന സന്യാസിമാര്‍ ഇതുകണ്ട് അദ്ദേഹം ആരാണെന്ന് ഗ്രഹിക്കുകയും ലജ്ജിതരായി തിരികെ പോകുകയും ചെയ്തു.
0 Comments