കേരള സംസ്ഥാനം സ്ഥാപിതമായതിന്റെ സ്മരണയ്ക്കായി നവംബർ 1 ന് കേരള പിറവി ദിനം ആഘോഷിക്കുന്നു. മലയാളം സംസാരിക്കുന്ന പ്രദേശങ്ങൾ ഒരു സംസ്ഥാനമായി ഏകീകരിച്ച തീയതി അടയാളപ്പെടുത്തുന്നതിനാണ് ഈ ദിനം ആചരിക്കുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് ഏകദേശം ഒരു ദശാബ്ദത്തിന് ശേഷം 1956 നവംബർ 1-ന് കേരള സംസ്ഥാനം സൃഷ്ടിക്കപ്പെട്ടു.
കേരളം ഏകീകരിക്കപ്പെടുന്നതിന് മുമ്പ് മലബാറും കൊച്ചിയും തിരുവിതാംകൂറും വേറെ വേറെ പ്രദേശങ്ങളായിരുന്നു. സ്വാതന്ത്ര്യാനന്തരം, 1949 ജൂലൈ 1-ന് തിരുവിതാംകൂറും കൊച്ചിയും ലയിപ്പിച്ച് തിരുവിതാംകൂർ-കൊച്ചി രൂപീകരിച്ചു.1956 നവംബർ 1-ന്, തിരുവിതാംകൂർ-കൊച്ചി മലബാറും സൗത്ത് കാനറയിലെ കാസർകോട് താലൂക്കും സംയോജിപ്പിച്ച് സംസ്ഥാന പുനഃസംഘടന നിയമപ്രകാരം മലയാളം സംസാരിക്കുന്ന മൂന്ന് പ്രദേശങ്ങൾ കൂടിച്ചേർന്ന് കേരളം രൂപീകരിച്ചു. ഈ ദിനത്തിന്റെ വാർഷികമാണ് കേരള പിറവി ദിനമായി ആചരിക്കുന്നത്.
0 Comments