ഇന്ന് അറിവ് സ്റ്റോറീസ് എത്തി നിൽക്കുന്നത് കൊല്ലം കുളത്തൂപുഴയിലെ കേരളത്തിലെ തന്നെ ഏറ്റവും വലിയ വനം മ്യൂസിയത്തിലാണ്.

ടിക്കറ്റ് എടുത്ത് ഉള്ളിലേക്ക് പ്രവേശിക്കാം.ഉള്ളിലേക്ക് നടന്ന് കയറുതോറും പ്രകൃതിയുടെ ഭംഗിയും കുളിർമയും നമ്മെ വല്ലാതെ മോഹിപ്പിക്കുംനടന്ന് മുകളിൽ എത്തുമ്പോൾ കാണുന്ന സ്ഥലത്ത് വനം മ്യൂസിയത്തിന്റെ ഐക്കൺ ആയ പുലിയുടെ പ്രതിമ വെച്ചിട്ടുണ്ട്.അടുത്ത് തന്നെ കേരള വനത്തേക്കുറിച്ച് കൂടുതൽ അറിവ് നേടാനായി ചരിത്രങ്ങൾ ഉൾകൊള്ളുന്ന ഹാൾ കാണാം. അവിടെ നിന്ന് വനത്തെയും വന നിയമങ്ങളുടെയും ചരിത്രം മനസിലാക്കാം.മുന്നിൽ കാണുന്ന പ്രൊജക്റ്റർ സ്‌ക്രീനിൽ മൃഗങ്ങൾ നമ്മുടെ അടുത്തെത്തുന്നതായി തോനിക്കും തരത്തിൽ ത്രി ഡി സംവിധാനവും ഒരുക്കിയിട്ടുണ്ട്..

കേരളത്തിനു അകത്തും പുറത്തുനിന്നുമുള്ള വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രകൃതിയെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് ഈ മ്യൂസിയം സഹായകരമാകും.പ്രകൃതിദത്ത ആവാസവ്യവസ്ഥ നിലനിര്‍ത്തിക്കൊണ്ടുള്ള മ്യൂസിയം എന്ന നിലയില്‍ പ്രകൃതിയും സംസ്‌കാരവും ജൈവവൈവിധ്യവും സംബന്ധിച്ച വിജ്ഞാനവിനിമയമാണ് ഇവിടം.