അസുരശക്തിക്കും അധര്‍മ്മത്തിനും മേല്‍ ധര്‍മം വിജയിച്ചതിന്റെ പ്രതീകമായി രാജ്യം വിജയദശമി ആഘോഷത്തിലേക്ക് കടക്കുകയാണ്. അസുര ചക്രവര്‍ത്തിയായ മഹിഷാസുരനെ വധിച്ച് ദേവി വിജയം നേടിയ ദിനമാണ് വിജയ ദശമിയായി ആഘോഷിക്കുന്നത്.

വിദ്യയുടെ ദേവിയായ സരസ്വതിയെ ആരാധിക്കുന്നതിനാല്‍ വിജയ ദശമി ദിവസത്തില്‍ തന്നെയാണ് കുരുന്നുകള്‍ ആദ്യാക്ഷരം കുറിക്കുന്നതും. വിജയ ദശമിയോട് അനുബന്ധിച്ച് വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. നവരാത്രിയോട് അനുബന്ധിച്ച വിശേഷ ചടങ്ങുകള്‍ക്കും ദേവീ പൂജകള്‍ക്കും മറ്റ് പരിപാടികള്‍ക്കുമായി എല്ലാ ക്ഷേത്രങ്ങളും സജീവമായി തന്നെ നേരത്തെ ഒരുക്കുന്നു.

വിജയദശമി ദിനത്തിലെ സരസ്വതി പൂജയ്ക്ക് ശേഷമാണ് പൂജയെടുപ്പ്. തുടര്‍ന്നാണ് കുരുന്നുകള്‍ നാവില്‍ ഹരിശ്രീ കുറിച്ച്‌ വിദ്യാരംഭത്തിനിരിക്കുക. ആദ്യാക്ഷരം കുറിക്കുന്ന എല്ലാ കുരുന്നുകൾക്കും അറിവ് സ്റ്റോറീസിന്റെ ആശംസകൾ