മഹാത്മാ ഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 02 നമ്മൾ ഗാന്ധി ജയന്തിയായി ആഘോഷിക്കുന്നു. ഈ വർഷം മോഹൻദാസ് കരംചന്ദ് ഗാന്ധിജിയുടെ 154-ാം ജന്മവാർഷികമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ അക്രമരഹിതമായ പോരാട്ടം അതായത് അഹിംസ സിദ്ധാന്തത്തെ അടയാളപ്പെടുത്തുകയും ജനങ്ങളിൽ ഒരാളായി നിന്ന് ബ്രിട്ടീഷ് ഭരണാധികാരികൾക്കെതിരായി സമരം നയിക്കുകയും ചെയ്ത വ്യക്തിയാണ് ഗാന്ധിജി.

സ്വാതന്ത്ര്യ സമരത്തിൽ ഗാന്ധിജിയുടെ മഹത്തായ സ്വാധീനം തള്ളിക്കളയാനാവില്ല. സത്യം, സമാധാനം, സഹിഷ്ണുത, സാമൂഹിക നീതി എന്നിവയുടെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന എല്ലാവർക്കും അദ്ദേഹം പ്രചോദനമായി തുടരുന്നു.


ഗാന്ധിജി നയിച്ച ചംപാരൺ സത്യാഗ്രഹം, ഉപ്പു സത്യാഗ്രഹം, നിസ്സഹരണ പ്രസ്ഥാനം ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം എന്നിവ ഇന്നും ഭാരത്തിൻ്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നാഴികക്കല്ലുകളാണ്.