രാജ്യം ഒരു അധ്യാപക ദിനത്തെ കൂടി വരവേല്‍ക്കുകയാണ്. നമുക്ക് അറിവും വിദ്യയും പറഞ്ഞു തരുന്ന അധ്യാപകരെ ഓര്‍മ്മിക്കാനുള്ള ദിനമാണ് ഇന്ന്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും മികച്ച അധ്യാപകനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്തംബര്‍ അഞ്ചിനാണ് രാജ്യം അധ്യാപക ദിനം ആചരിച്ച് വരുന്നത്. 1961 മുതലാണ് രാജ്യം സെപ്തംബര്‍ അഞ്ചിന് അധ്യാപക ദിനം ആചരിച്ച് തുടങ്ങിയത്.
അധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുന്നതിനോടൊപ്പം വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി അവ ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് അധ്യാപക ദിനാഘോഷത്തിന്റെ മുഖ്യ ലക്ഷ്യം. സ്‌കൂളില്‍ പോകുന്ന ഒരു കുട്ടി തന്റെ ബാല്യവും കൗമാരവും ഏറ്റവും കൂടുതല്‍ ചെലവഴിക്കുന്നത് സ്‌കൂളില്‍ അധ്യാപകര്‍ക്കൊപ്പമായിരിക്കും.
നമ്മളുടെ ജീവിതത്തില്‍ അവര്‍ക്ക് വേണ്ടിയും അല്‍പം സമയം മാറ്റി വെക്കേണ്ടത് അത്യാവശ്യമാണ്. അതിനായി മനസ് തുറന്ന് ആശംസ നേരുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
0 Comments