ഭൂമിയുടെ കുട സംരക്ഷിക്കപ്പെടണം, ഇന്ന് ഓസോൺ ദിനം


2023 സെപ്റ്റംബര്‍ 16ന് മറ്റൊരു ഓസോണ്‍ ദിനം. ഭൂമിയുടെ കുട എന്നും പുതപ്പെന്നും വിശേഷിപ്പിക്കുന്ന ഓസോണ്‍ പാളികള്‍ സംരക്ഷിക്കപ്പെടേണ്ടത് ജീവജാലങ്ങളുടെ നിലനില്‍പിന് അത്യന്താപേക്ഷിതമണ്. അടുത്തിടെയായി ഹൈഡ്രോഫ്ലൂറോ കാര്‍ബണ്‍ ( Hydrofluorocarbon) ഇനത്തില്‍ വരുന്ന വസ്തുക്കളും ഓസോണ്‍ പാളിയുടെ നശീകരണത്തിനു കാരണമായി കണ്ടെത്തിയിട്ടുണ്ട്. നൈട്രിക് ഓക്സൈഡ്(NO), നൈട്രസ് ഓക്സൈഡ് (N2O), ഹൈഡ്രോക്സില്‍ (OH), അറ്റോമിക് ക്ലോറിന്‍ (Cl), ബ്രോമിന്‍ (Br) അടക്കമുള്ളവ ഓസോണ്‍ പാളിയുടെ നാശത്തിനു കാരണമാകുന്നു.

ലായകങ്ങള്‍, സ്‌പ്രേ എയറോസോള്‍, റഫ്രിജറേറ്ററുകള്‍, എയര്‍ കണ്ടീഷനറുകള്‍ തുടങ്ങിയവയില്‍നിന്ന് സി.എഫ്.സികള്‍ പുറത്തുവിടുന്നവയില്‍ ചിലതാണ്. സ്ട്രാറ്റോസ്ഫിയറിലെ ക്ലോറോഫ്‌ളൂറോ കാര്‍ബണുകളുടെ തന്മാത്രകള്‍ അള്‍ട്രാവയലറ്റ് വികിരണങ്ങളാല്‍ വിഘടിപ്പിക്കപ്പെടുകയും ക്ലോറിന്‍ ആറ്റങ്ങള്‍ പുറത്തുവിടുകയും ചെയ്യുന്നു.

1988 ല്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി യോഗത്തിലാണ് സെപ്റ്റംബര്‍ 16 ഓസോണ്‍ പാളി സംരക്ഷണ ദിനമായി പ്രഖ്യാപിച്ചത്. ഓസോണ്‍ പാളിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും എല്ലാ ജീവജാലങ്ങള്‍ക്കും ഓസോണ്‍ പാളി എധാനമാണെന്നതും ഈ ദിനം എല്ലാവരെയും ഓര്‍മിപ്പിക്കുന്നു.