അത്തം പിറന്നു, തിരുവോണത്തിന് ഇനി പത്ത് നാൾ കാത്തരിപ്പ്. പൂവിളികളോടെ മലയാളികൾ ഇന്നുമുതൽ പൂക്കളമിട്ട് ഓണനാളുകളിലേക്ക് കടക്കുകയാണ്. സമ്പൽ സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായാണ് ഓണത്തെ കാണുന്നത്. അത്തം മുതൽ വിശേഷമായി പൂക്കളമൊരിക്കിയാണ് പത്ത് ദിനം ഓണത്തെ വരവേൽക്കുക. ഒന്നാം ഓണമായ അത്തത്തിന് ഒരു പൂവ് ഉപയോഗിച്ചും തുടർന്ന് ഓരോ ദിവസവും ഒന്നുവീതം കൂട്ടി പത്താം നാൾ പത്തിനം പൂക്കൾ കൊണ്ട് ഒരുക്കുന്ന പൂക്കളമാണ് മിക്കയിടങ്ങളിലും. തൃക്കാക്കരയപ്പന് എഴുന്നള്ളിയിരിക്കാൻ വേണ്ടിയാണ് അത്തപ്പൂക്കളം ഒരുക്കുന്നത്.
0 Comments