credit :www.pexels.com

 ഇന്ന് ലോക പരിസ്ഥിതി ദിനം. പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും ഇതിനായി കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമായി 1972 മുതൽ ജൂൺ 5 മുതലാണ് ഐക്യരാഷ്ട്രസംഘടന ലോക പരിസ്ഥിതി ദിനാചരണത്തിന് തുടക്കം കുറിച്ചത്.

നമ്മുടെ ഭൂമിയെ സംരക്ഷിക്കുന്നതിനും പുനഃസ്ഥാപിക്കുന്നതിനും ആഗോളതലത്തിൽ കൂട്ടായ പ്രവർത്തനത്തിന് അത് ആഹ്വാനം ചെയ്യുന്നു.  ഭൂമി  ഇന്ന് മൂന്നുതരത്തിലുള്ള വലിയ പാരിസ്ഥിതിക പ്രതിസന്ധികളാണ് അനുഭവിച്ചു കൊണ്ടിരിക്കുന്നത്. ആളുകൾക്കും പ്രകൃതിക്കും സഹിക്കാനാവാത്ത വിധം ചൂടുകൂടുന്ന അവസ്ഥയാണ് അതിൽ ആദ്യത്തേത്. ആവാസവ്യവസ്ഥ നശിക്കുന്ന അവസ്ഥയാണ് രണ്ടാമത്തേത്. ഏതാണ്ട് ഒരു ദശലക്ഷത്തോളം ജീവിവർഗ്ഗങ്ങൾ ഇന്ന് വംശനാശ ഭീഷണിയിലാണ്.മൂന്നാമത്തേത്  മലിനീകരണം കൂടുന്നു എന്നതാണ്. നമ്മുടെ ഭൂമിയും വായുവും വെള്ളവും മലിനമാണ്.ലോകത്ത് ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള 15 നഗരങ്ങളിൽ 14 ഉം ഇന്ത്യയിലാണ്. രാജ്യത്തെ മൊത്തം മലിനീകരണത്തിന്റെ 65 ശതമാനവും ഉണ്ടാകുന്നത് വാഹനങ്ങളിൽ നിന്നാണ്. ഡൽഹി പോലുള്ള നഗരങ്ങളിൽ വായു മലിനീകരണം മനുഷ്യജീവിതത്തെ തന്നെ ദുസ്സഹമായി ബാധിക്കുന്ന തരത്തിൽ ദോഷകരമായി മാറി കഴിഞ്ഞു.

വൃക്ഷങ്ങൾ വെച്ച് പിടിപ്പിച്ച് വനപ്രദേശങ്ങൾ വിസ്തൃതമാക്കാൻ ശ്രമിക്കുക എന്നതാണ് പരിസ്ഥിതി ദിനാചരണത്തിന്റെ ലക്ഷ്യം.അതിലൂടെ ഭൂമി ഇന്ന് നേരിടുന്ന വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ നിന്നും ഓരോരുത്തർക്കും രക്ഷിക്കാനാകും. ഈ ഭൂമിയിലെ സർവചരാചരങ്ങൾക്കും വേണ്ടി സൃഷ്ടിച്ച ഭൂമിയെ സംരക്ഷിക്കാൻ നാമോരോരുത്തർക്കും ഉത്തരവാദിത്വം ഉണ്ടെന്ന് ഓർക്കുക...