എല്ലാ വര്‍ഷവും ജൂണ്‍ 14ന് ലോക രക്ത ദാന ദിനമായി ആചരിക്കുന്നു. ആദ്യമായി രക്തഗ്രൂപ്പുകളെ തിരിച്ചറിഞ്ഞ കാള്‍ലാന്റ് സ്റ്റെയിനര്‍ എന്ന ശാസ്ത്രജ്ഞന്റെ ജന്മദിനമാണ് രക്തദാന ദിനമായി നാം ആചരിക്കുന്നത്. 2005 മുതലാണ് ലോകം രക്തദാന ദിനം ആചരിച്ച് തുടങ്ങിയത്.
ആരോഗ്യമുള്ള ഏതൊരാള്‍ക്കും രക്തദാനം ചെയ്യാം. പ്രായം 18 നും 65 നും ഇടയില്‍ ആയിരിക്കണം. ഭാരം 45-50 കിലോഗ്രാമില്‍ കുറയാതിരിക്കുകയും ശരീര താപനില നോര്‍മലായിരിക്കുകയും വേണം. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് 12.5 ശതമാനത്തില്‍ കുറയരുത്. മൂന്ന് മാസത്തില്‍ ഒരിക്കല്‍ മാത്രമേ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാന്‍ അനുമതിയുള്ളൂ.
കൂടുതല്‍ ആളുകളെ രക്തം ദാനം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുന്നതും ലോകമെമ്പാടുമുള്ള രക്തദാതാക്കളോട് നന്ദി പ്രകടിപ്പിക്കുന്നതുമാണ് ഈ ദിനത്തിന്റെ മറ്റ് പ്രധാന ലക്ഷ്യങ്ങള്‍. രക്തദാനത്തെ കുറിച്ചുള്ള അറിവില്ലായ്മകളും അനാവശ്യ ഭയങ്ങളും മാറ്റിവെച്ച് ഈ ' ഒഴുകുന്ന ജീവനെ' പങ്കുവെക്കാന്‍ നാം ഓരോരുത്തരും സന്നദ്ധരാകണം.
0 Comments