കൂട്ടുകാർക്കും അധ്യാപകർക്കുമൊപ്പം അറിവിൻറെ പാഠങ്ങൾ പങ്കിടാൻ വിദ്യാർത്ഥികൾ നാളെ വീണ്ടും അക്ഷരമുറ്റത്തേക്ക്. പുത്തൻ ഉടുപ്പും ബാഗുമൊക്കയായി ആദ്യമായി സ്കൂളിലേയ്ക്ക് പോകാനൊരുങ്ങുന്ന കുട്ടികൾ ഒരു നാടിൻറെ തന്നെ അഭിമാനമാണ്. വിപുലമായ പ്രവേശനോത്സവ ഒരുക്കങ്ങളാണ് സംസ്ഥാന സർക്കാരും സ്കൂൾ അധികൃതരും നിർവഹിച്ചിട്ടുള്ളത്.
സ്‌കൂൾതലം, ജില്ലാതലം, സംസ്ഥാനതലം എന്നിങ്ങനെ മൂന്നു തലങ്ങളിലായി ഒരേ സമയം ഉദ്ഘാടനം നടക്കും. ഗതാഗതം, ശുചീകരണം, കുടിവെള്ളം, സ്‌കൂൾ വാഹനങ്ങളുടെ ഫിറ്റ്‌നസ്, മാലിന്യനിർമാർജനം, ദുരന്തനിവാരണ ബോധവൽക്കരണം, കൗൺസിലിങ് തുടങ്ങിയ കാര്യങ്ങളെല്ലാം പൂർത്തിയായി. അറിവിൻറെ ലോകത്തിലേയ്ക്ക് കടക്കുന്ന എല്ലാ കുരുന്നുകൾക്കും അറിവ് സ്റ്റോറീസിന്റെ ആശംസകൾ.
0 Comments