വീണ്ടും ഒരു ബലി പെരുന്നാൽ ആഘോഷിക്കാനുള്ള ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് ലോകം. ദൈവകൽപന പ്രകാരം സ്വന്തം മകനെ ബലിയർപ്പിക്കാൻ തയ്യാറായ ഇബ്രാഹീം നബിയുടെ മഹത്തായ ത്യാഗസ്മരണയിൽ ലോക മുസ്ലീങ്ങൾ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. പ്രവാചകൻ ഇബ്രാഹീം, പത്‌നി ഹാജറ, മകൻ ഇസ്മാഈൽ എന്നിവരുമായി ബന്ധപ്പെട്ട ചരിത്രമാണ് ബലിപെരുന്നാളിനുള്ളത്. ഏറെ പ്രായം ചെന്ന ശേഷം ഇബ്രാഹീമിന് പിറന്ന മകനാണ് ഇസ്മാഈൽ. ഹാജറയെയും കുഞ്ഞു മകനെയും ബഗ്ദാദിൽ നിന്ന് മക്കയിലെത്തിച്ച് മരുഭൂമിയിൽ തനിച്ചാക്കി മടങ്ങുന്ന ഇബ്രാഹിം ദൈവത്തിന്റെ നിർദേശം പൂർണമായി പാലിക്കുകയും ദൈവിക മാർഗത്തിൽ എല്ലാം വെടിയാൻ സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു. 

 പിന്നീട് മകനെ ബലിയറുക്കണമെന്ന ദൈവത്തിന്റെ നിർദേശം പാലിക്കാനും അദ്ദേഹം തയ്യാറായി. ഇബ്രാഹീമിന്റെ ത്യാഗ സന്നദ്ധതയിൽ തൃപ്തനായ ദൈവം ആടിനെ ബലി നൽകിയാൽ മതിയെന്ന് നിർദേശിച്ചു. ഹാജറയും മകനും മക്കയിൽ ആൾപ്പാർപ്പില്ലാത്ത സ്ഥലത്ത് ജീവിതം തുടങ്ങുന്നതും അപ്പോഴുണ്ടാകുന്ന കഷ്ടപ്പാടുകളും ഓർക്കുന്നതാണ് ഹജ്ജ്. ഈ ചടങ്ങിന്റെ പ്രധാന കർമമാണ് അറഫയിലെ സംഗമം. സമർപ്പണത്തിന്റെ പ്രതീകം കൂടിയാണ് ബലിപെരുന്നാൾ. ലൗകിക ജീവിതം ത്യജിക്കാൻ യാതൊരു മടിയുമില്ലാത്ത ത്യാഗത്തിന്റെ സ്മരണ പുതുക്കലാണത്. ഏവർക്കും അറിവ് സ്‌റ്റോറീസിന്റെ ബലിപെരുന്നാൾ ആശംസകൾ.