ഇന്ന് ലോകമാധ്യമസ്വാതന്ത്രദിനം. മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം അനുദിനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഈ ദിനം പ്രസക്തമാക്കുന്നത്. മനുഷ്യാവകാശങ്ങളുടെ ഭാവി മാധ്യമ സ്വാതന്ത്രത്തിലാണെന്നാണ് ഇത്തവണത്തെ മുദ്രവാക്യം. അഭിപ്രായസ്വതന്ത്രത്തിന്റെ സംരക്ഷണമാണ് മാധ്യമസ്വാതന്ത്രദിനാചരണം. ലോകമാധ്യമസ്വാതന്ത്രദിനാചരണം തുടങ്ങിയിട്ട് 30 വര്‍ഷമാവുകയാണ്.

1993ലാണ് മാധ്യമസ്വാതന്ത്രത്തിന് വേണ്ടിയെരു ദിനം തുടങ്ങിയത്. അവകാശങ്ങളുടെ ഭാവി രൂപപ്പെടുത്താന്‍ മറ്റൊല്ലാ മനുഷ്യാവകശാങ്ങളുടേയും ചാലകമെന്ന നിലയില്‍ അഭിപ്രായസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടമെന്നാണ് ഇത്തവണ യുനെസ്കോ പറയുന്നത്. മനുഷ്യാവകാശദിനാചരണത്തിന്റെ ഏഴുപത്തിയഞ്ചാം വര്‍ഷം കൂടിയാണ് 2023. ലോകത്തിലെ 180 രാജ്യങ്ങളില്‍ മാധ്യമ സ്വാതന്ത്രത്തിന്റെ പട്ടികയില്‍ ഇന്ത്യയ്ക്ക് 150ാം സ്ഥാനം.

റിപ്പോര്‍ട്ടേഴ്സ് വിത്തൌട്ട് ബോര്‍ഡേഴ്സ് പുറത്ത് വിട്ട പട്ടികയിലാണ് ഇന്ത്യ വീണ്ടും പിന്നിലേക്ക് പോയത്. കഴിഞ്ഞ വര്‍ഷം 142 ആയിരുന്ന സ്ഥാനത്ത് നിന്നാണ് എട്ട് പോയിന്റ് ഇടിഞ്ഞത്. കൃത്യമായി ജോലി ചെയ്യാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപകടകരമായ രാജ്യമായി ഇന്ത്യ തുടരുന്നുവെന്നാണ് റിപ്പോര്‍ട്ട് വിശദമാക്കുന്നത്. മികച്ച രാജ്യത്തിന് വെള്ളനിറമാണ്. ചൈന, മ്യാന്‍മര്‍, ഇറാന്‍, എറിട്രിയ, വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളാണ് എറ്റവും പിന്നീല്‍. നോര്‍വെ തന്നെയാണ് ഇപ്പോഴും മാധ്യമസ്വതന്ത്ര്യം മികച്ച രാജ്യം.