മേടപ്പുലരി കണികണ്ടുണരാൻ ഒരു വിഷുക്കാലം കൂടി

മലയാളം കലണ്ടർ വർഷത്തിലെ ഒൻപതാം മാസമായ മേടത്തിലെ ആദ്യ ദിവസമാണ് വിഷു ആയി ആഘോഷിക്കുന്നത്. വിഷുക്കണിയും വിഷുക്കോടിയും വിഷുസദ്യയുമൊക്കെയായി മലയാളികൾ വിഷു ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. പടക്കം പൊട്ടിച്ചും വിഷുക്കൈനീട്ടം നൽകിയുമൊക്കെയാണ് വിഷു ആഘോഷിക്കുന്നത്.

രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതാണ് വിഷുവായി ആഘോഷിക്കുന്നതെന്നും മറ്റൊരു വിശ്വാസം ഉണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായി ബന്ധപ്പെട്ടാണെങ്കിൽ വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.

ഏത് ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും ഏത് യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും മനസിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഇത്തിരി കൊന്നപ്പൂവും. 

ഏവർക്കും അറിവ് സ്‌റ്റോറീസിന്റെ വിഷു ആശംസകൾ.