ഫോട്ടോ കടപ്പാട് : www.pexels.com

2013 ഡിസംബർ 20ന്, ഐക്യരാഷ്ട്രസഭയുടെ അറുപത്തിയെട്ടാം സമ്മേളനത്തിലാണ് ലോകത്തിലെ വന്യമൃഗങ്ങളെയും, സസ്യജാലങ്ങളെയും കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി മാർച്ച് 3 ലോക വന്യജീവി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 

ആഗോള തലത്തിൽ വംശനാശ ഭീഷണി നേരിടുന്ന വന്യജീവികളെ സംരക്ഷിക്കുക, അവയുടെ വംശനാശം തടയുക, വന്യജീവികളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങൾക്ക് ഇടയിലെത്തിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻ നിർത്തിയായിരുന്നു യുഎൻ തീരുമാനം.

2020ലെ വേൾഡ് വൈൽഡ് ലൈഫ് ഫണ്ടിന്റെ ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ടും, ലണ്ടനിലെ സുവോളജിക്കൽ സൊസൈറ്റി ഓഫ് ലിവിംഗ് പ്ലാനറ്റ് ഇൻഡക്‌സും അനുസരിച്ച്, മനുഷ്യന്റെ പ്രവർത്തനങ്ങളുടെ ഫലമായി 1970 മുതൽ ആഗോള തലത്തിൽ വന്യജീവികളുടെ എണ്ണം 68 ശതമാനം കുറഞ്ഞു. അമിത ഉപഭോഗം, ജനസംഖ്യാ വളർച്ച, കൃഷിരീതികൾ എന്നിവയുൾപ്പെടെ ഇതിന്റെ കാരണമായി വിലയിരുത്തുന്നു.