അന്താരാഷ്ട്ര വനിതാ ദിനം
എല്ലാ വർഷവും മാർച്ച് 8നാണ് വനിത ദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള സ്ത്രീകളുടെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക നേട്ടങ്ങളെ ആദരിക്കുന്നതിനാണ് ഈ ദിനം ആചരിച്ച് വരുന്നത്. ലിംഗസമത്വം, സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരുപയോഗവും, സ്ത്രീകൾക്ക് തുല്യാവകാശം, തുടങ്ങിയ സുപ്രധാന വിഷയങ്ങളിൽ ഈ ദിവസം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ലോകമെമ്പാടും, അന്താരാഷ്ട്ര വനിതാ ദിനം സ്ത്രീത്വത്തിന്റെ മഹത്തായ ആഘോഷമാണ്. ഈ ദിവസം, പ്രത്യേകിച്ച് സ്ത്രീകളുടെ നേട്ടങ്ങൾ ആഘോഷിക്കുകയും ലിംഗ അസമത്വത്തെക്കുറിച്ചുള്ള അവബോധം വളർത്തുകയും ചെയ്യുന്നു. 1975ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി അംഗീകരിച്ചതോടെയാണ് വനിതാദിനം ശ്രദ്ധിക്കപ്പെടുന്നത്. എന്നാൽ ഇതിന് മുന്നേ തന്നെ വനിതാ ദിനമായി മാർച്ച് എട്ട് ആചരിച്ച് വന്നിരുന്നു. ഐക്യരാഷ്ട്ര സഭയുടെ അംഗീകരിച്ചതോടെ ഈാ ദിനത്തിന് ഏറെ ശ്രദ്ധകിട്ടി തുടങ്ങി.
പെൺകുട്ടികളുടെ വിദ്യാഭ്യാസവും സമൂഹത്തിന്റെ എല്ലാ മേഖലകളിലെയും ലിംഗ വിവേചനം ഇല്ലാതാക്കലും നിർണായകമാണ്. അന്താരാഷ്‌ട്ര വനിതാ ദിനം എല്ലാ വർഷവും വ്യത്യസ്ത ഒരു പ്രമേയവുമായാണ് ആഘോഷിക്കുന്നത്. തങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ എല്ലാ പ്രധാന സ്ത്രീകളെയും ഈ ദിനത്തിൽ നാം ഓർക്കണം. നമ്മുടെ സമൂഹത്തിന്റെ വളർച്ചയ്ക്ക് ഈ ദിനം വളരെ പ്രധാനമാണ്.
0 Comments