ഫോട്ടോ കടപ്പാട് :www.pexels.com

ഇന്ന് ദേശീയ വിനോദ സഞ്ചാര ദിനം

ദേശീയ വിനോദസഞ്ചാര ദിനമായി ജനുവരി 25 രാജ്യം ആഘോഷിക്കുകയാണ്. വിനോദ സഞ്ചാരം വളർത്തുക എന്ന ലക്ഷ്യത്തിലാണ് ഈ ദിനം വരുന്നത്, രാജ്യത്തെ ടൂറിസം വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ടൂറിസ്റ്റ് സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള പ്രാദേശിക സമൂഹങ്ങളുടെ വളർച്ചയിലും സുസ്ഥിരതയിലും ഈ മേഖലയുടെ സംഭാവനകളെ തിരിച്ചറിയുന്നതിനും എല്ലാം ഈ ദിവസം പരിഗണന നല്കുന്നു.

ഭാരതത്തിൻറെ വൈവിധ്യം നിറഞ്ഞ കാഴ്ചകൾ തന്നെയാണ് ഇവിടേക്ക് ഇത്രയധികം സഞ്ചാരികളെ ആകർഷിക്കുന്നത്. 2019 ൽ ഏകദേശം 18 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളും പ്രവാസി ഇന്ത്യക്കാരും ഇന്ത്യയിലെത്തി. അതിനുമുമ്പ്, 2018 ൽ ഏകദേശം 17 ദശലക്ഷം അന്താരാഷ്ട്ര യാത്രക്കാർ ഇന്ത്യയിൽ വന്നിറങ്ങി, അതിൽ മൂന്ന് ദശലക്ഷം സഞ്ചാരികളെത്തിയത് ദില്ലിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആണ്.

ഏതു തരത്തിലുള്ള സഞ്ചാരികൾക്കും ആസ്വദിക്കുവാൻ പറ്റുന്ന തരത്തിലുള്ള കാഴ്ചകളും സ്ഥലങ്ങളും നമ്മുടെ നാട്ടിലുണ്ട്. യുനസ്‌കോയുടെ ലോക പൈതൃത പട്ടികയിൽ ഇന്ത്യയിൽ നിന്നു മാത്രം 38 പൈതൃക സ്മാരകങ്ങൾ ഇടം പിടിച്ചിട്ടുണ്ട്. കവിഡ് കാലവും കാലാവസ്ഥ വ്യതിയനങ്ങളും ഇന്ത്യൻ വിനോദസഞ്ചാരത്തിന് ചെറിയ വെല്ലുവിളി ഉയർത്തിയെങ്കിലും പൂർവാധികം ശക്തിയോടെ തിരിച്ചു വരവിന്റെ സുഖം ആസ്വദിക്കുകയാണ് വിനോദ സഞ്ചാര മേഖല.