സാമൂഹിക തിന്മകളെ നേരിടുന്നതിന്റെ ഭാഗമായാണ് വനിതാ ശിശു വികസന മന്ത്രാലയം ജനുവരി 24 ദേശീയ ബാലികാ ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ഇന്ത്യയിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും സുരക്ഷിതത്വവും തുല്യമായ അവസരങ്ങളും ലഭിക്കുന്ന ഒരു വാസയോഗ്യമായ സമൂഹം കെട്ടിപ്പടുക്കുക എന്നതാണ് ഈ ദിനത്തിന് പിന്നിലെ ലക്ഷ്യം.

ദേശീയ ബാലികാ ദിനത്തിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിലും ആരോഗ്യത്തിനുമാണ് ഊന്നൽ നൽകുന്നത്. പെൺ ശിശുഹത്യ, ലൈംഗിക ദുരുപയോഗം, ലിംഗ അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളെക്കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുകയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം.