ജനുവരി 26, ഇന്ത്യ ഒരു പരമാധികാര സ്വതന്ത്ര രാഷ്ട്രമാകാൻ ഉറച്ച തീരുമാനമെടുത്ത് ചരിത്രം തീർത്ത ആ ദിവസം . രാജ്യം റിപ്പബ്ലിക് ആയതിൻറെ 74-ാം വാർഷികമാണ് ഇന്ന്.

1947 ഓഗസ്റ്റ് 15നാണ് ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടുന്നത്. അതിന് രണ്ട് വർഷത്തിന് ശേഷം 1950 ജനുവരി 26ന് ഇന്ത്യയുടെ ഭരണഘടന രാജ്യമെമ്പാടും നിലവിൽ വരികയായിരുന്നു. ഡോ. ബി ആർ അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റിംഗ കമ്മിറ്റി തയ്യാറാക്കിയ ഭരണഘടന നിലവിൽ വന്നതിന്റെ ഓർമയ്ക്കായാണ് ജനുവരി 26ന് രാജ്യം റിപ്പബ്ലിക് ദിനമായി ആഘോഷിച്ചുവരുന്നത്.

1930 ജനുവരി 26ന് ഇന്ത്യയുടെ പൂർണ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ സ്വരാജ് പ്രമേയം പ്രഖ്യാപിച്ച ദിവസമാണ് പിന്നീട്, റിപ്പബ്ലിക് ദിനമായി പ്രഖ്യാപിച്ചത്.

ഏവര്‍ക്കും arivestories-ന്റെ റിപ്പബ്ലിക് ദിന ആശംസകള്‍...