അർജന്റ്റീനയുടെ ആദ്യ വിജയം എന്ന സ്വപ്ന തുല്യമായ നിമിഷത്തിനാണ് ലോകകപ്പ് വിജയകിരീടം സാക്ഷ്യം വഹിച്ചത്. ആരാധകരെ മുൾമുനയിൽ നിർത്തി കനത്ത പോരാട്ടമായിരുന്നു ഫ്രാൻസും അർജന്റ്റീനയും കാഴ്ചവെച്ചത് എന്നതിൽ സംശയമില്ല. അധിക സമയത്തിലേക്കും പിന്നീട് പെനല്‍റ്റി ഷൂട്ട്‌ഔട്ടിലേക്കും നീണ്ട മത്സരത്തിലായിരുന്നു അര്‍ജന്റീനയുടെ ജയം. വിജയകിരീടത്തിനു പിന്നാലെ ടീമിൽ തുടരുമെന്ന മെസ്സിയുടെ പ്രഖ്യാപനവും അക്ഷരാർത്ഥത്തിൽ ആരാധകർക്ക് ഒരു രോമാഞ്ച നിമിഷമായിരുന്നു.

കിരീടം കൈവിട്ടെങ്കിലും ഫ്രഞ്ച് പടയുടെ ഹീറോ ആയി മാറി കിലിയന്‍ എംബാപ്പെ. തോല്‍ക്കാന്‍ മനസ്സില്ലാത്ത ഫ്രഞ്ച് പോരാളിയായി ലോകം എമ്പാപ്പയെ അടയാളപ്പെടുത്തി. 80 മിനിട്ടിലും ചിത്രത്തിലില്ലാത്തയാള്‍. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ അര്‍ജന്റീനയുടെ മേല്‍ രണ്ട് തവണ ഇടുത്തീയായി പതിച്ചു. ട്വിസ്റ്റുകള്‍ നിറഞ്ഞ ഫൈനലില്‍ ഷൂട്ടൗട്ട് വരെ മത്സരം നീട്ടിയതും എംബാപ്പെയാണ്.