സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന മൗലാന അബുൾ കലാം ആസാദിന്റെ ജന്മ വാർഷികമാണ് ദേശീയ വിദ്യാഭ്യാസ ദിനമായി രാജ്യം ആചിരിക്കുന്നത്. നവംബർ 11നാണ് അദ്ദേഹത്തിന്റെ ജന്മ വാർഷികം. സ്വാതന്ത്ര്യ സമര സേനാനി, പത്രപ്രവർത്തകൻ, നവോത്ഥാന നായകൻ, എന്ന നിലകളിൽ അബുൾ കലാം ആസാദ് ചരിത്രത്താളുകളിൽ അറിയപ്പെടുന്നു. ഇന്ന് കാണുന്ന രാജ്യത്തെ ഐ.ഐ.ടികളും ഡൽഹി സർവകലാശാലയ്ക്കും പിന്നിലെ ബുദ്ധി കേന്ദ്രം അദ്ദേഹത്തിന്റേതായിരുന്നു.
മൗലാന അബുൾ കലാം ആസാദ് 1947 മുതൽ അന്തരിക്കുന്ന 1958 ഫെബ്രുവരി 22 വരെ ഇന്ത്യയുടെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. 11 വർഷത്തെ ഭരണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതല്ല. സാഹിത്യത്തെയും ഫൈൻ ആർട്സിനെയും പ്രോത്സാഹിപ്പിച്ചു. യു.ജി.സി, എ.ഐ.സി.ടി.സി, ഖരക്പൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹയർ എജ്യൂക്കേഷൻ, യൂണിവേഴ്സിറ്റി എജ്യൂക്കേഷൻ കമ്മീഷൻ, സെക്കൻഡറി എജ്യൂക്കേഷൻ കമ്മീഷൻ തുടങ്ങിയ ചില പ്രധാനപ്പെട്ട കമ്മീഷനുകൾ രൂപീകരിക്കപ്പെടുന്നത് മൗലാന അബുൾ കലാം ആസാദിന്റെ കാലഘട്ടത്തിലാണ്. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ലളിത കലാ അക്കാദമി തുടങ്ങിയവയും സ്ഥാപിതമായി.
രാജ്യത്തെമ്പാടും ഈ ദിവസം പല തരത്തിലുള്ള പ്രകടനങ്ങളും പരിപാടികളുമൊക്കെ സംഘടിപ്പിക്കാറുണ്ട്. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ജനങ്ങൾക്ക് മനസ്സിലാക്കിക്കൊടുക്കുക എന്നതാണ് ഈ പരിപാടികളിലൂടെ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസത്തിലേക്ക് കൂടുതൽ പേർ ആകർഷിക്കാൻ ഇത് വഴിവെക്കും.
0 Comments