വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് കേരളം. കേരളത്തിന്റെ ജന്മദിനാഘോഷമാണ് കേരളപ്പിറവി. ഐക്യ കേരളത്തിനുവേണ്ടിയുള്ള പ്രക്ഷോഭങ്ങളുടെ ഫലമായി 1956 നവംബര്‍ ഒന്നിന് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ടാണ് കേരള സംസ്ഥാനം രൂപീകരിക്കുന്നത്.

കേരളം എന്ന പേര് വന്നതിനെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. കേരവൃക്ഷങ്ങള്‍ നിറഞ്ഞ സ്ഥലം എന്ന അര്‍ത്ഥത്തില്‍ കേരളം എന്ന് പേരു വന്നു എന്ന അഭിപ്രായമാണ് ശക്തമായി നിലനില്‍ക്കുന്നത്. ഇതിന് പുറമേ, കേരളത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച അറബി സഞ്ചാരികള്‍ ഖൈറുള്ള (അല്ലാഹു അനുഗ്രഹിച്ച നാട് ) എന്ന് വിളിച്ചത്രെ. ഖൈറുള്ള ലോപിച്ച് കേരളം ആയെന്നാണ് മറ്റൊരു അഭിപ്രായം.

എന്നാല്‍ 'ചേരളം' എന്ന പദത്തില്‍ നിന്ന് ഉത്ഭവിച്ചതാണെന്നാണ് മറ്റൊരു വാദം. ഇങ്ങനെ അനവധി അഭിപ്രായങ്ങള്‍ കേരളമെന്ന പേരിനുപിന്നില്‍ നിലയുറപ്പിച്ചിട്ടുണ്ട്. ഈ കേരളപ്പിറവിയില്‍ ഏവർക്കും അറിവ് സ്റ്റോറീസിന്റെ സ്‌നേഹത്തിന്റെയും സന്തോഷത്തിൻ്റെയും ആശംസകൾ