1946 ഒക്‌ടോബർ 14 ന് ലണ്ടനിൽ 25 രാജ്യങ്ങളിലെ പ്രതിനിധികൾ ചേർന്ന് നിലവാര നിർണ്ണയത്തിനായുള്ള ഒരു അന്തർദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച് ചർച്ച നടത്തി. ഇതിനു ശേഷമാണ് ഐ.എസ്.ഒ പോലും ഉണ്ടായത്. ഈ ദിവസത്തെ അനുസ്മരിച്ചാണ് ഒക്‌ടോബർ 14 ലോക നിലവാര ദിനമായി ആചരിക്കുന്നത്.

ഇൻറർനാഷണൽ ഇലക്‌ട്രോകെമിക്കൽ കമ്മീഷൻ, ഇൻറർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ, ഇൻറർനാഷണൽ ടെലിക്കമ്മ്യൂണിക്കേഷൻ യൂണിയൻ തുടങ്ങിയ നിലവാരം വികസിപ്പിച്ചെടുക്കുന്ന സംഘടനകളിൽ ആയിരക്കണക്കിനു വിദഗ്ദ്ധർ നിശ്ചിതമായ നിലവാരം ഉണ്ടാക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളെ അനുസ്മരിക്കാനും ആദരിക്കാനും കൂടിയാണ് ലോക നിലവാര ദിനം ആചരിക്കുന്നത്.

ലോകത്തിലെ വിവിധ രാജ്യങ്ങൾ ഈ ദിവസം നിലവാരം നിർണ്ണയത്തിനും നിലനിർത്തുന്നതിനും വേണ്ടിയുള്ള വിവിധ പരിപാടികൾ നടത്താറുണ്ട്. സാങ്കേതികമായ മുന്നേറ്റം, വ്യാപാരം, വിജ്ഞാന വ്യാപനം എന്നിവ ലക്ഷ്യമാക്കിയാണ് ഈ സംഘടനകൾ സ്വയമേവ അന്തർദ്ദേശീയ നിലവാര ഗുണമേൻമകൾ ഉറപ്പു വരുത്തിയത്.