പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനമാണ് നബിദിനം. നബി ദിനം എന്ന പേരിലാണ് ഈ ദിവസം കേരളത്തില്‍ അറിയപ്പെടുന്നത്. ക്രിസ്തുവര്ഷം 571 ഏപ്രില്‍ 21 ന് പുലര്‍ച്ചെ അടുത്ത സമയത്താണ് മുഹമ്മദ് നബി ജനിച്ചത്. മുഹമ്മദ് നബി മരണപ്പെട്ടതും ഇതെ ദിവസം തന്നെയാണ്.
കേരളത്തിലെ മുസ്ലിം സംഘടനകള്‍ നബിദിനത്തിന് റാലികളും, മദ്രസകളില്‍ കലാസാഹിത്യ മത്സരങ്ങളും സംഘടിപ്പിച്ച് പോരുന്നു.
നബി ദിനത്തില്‍ ദൈവത്തോട് നന്ദി പ്രകാശിപ്പിച്ചു ഖുറാന്‍ പാരായണം സ്വലാത്തുകള്‍, ഇസ്ലാമിക കലാ സദസ്സുകള്‍, നബി ചരിത്ര വിവരണം,പ്രകീര്‍ത്തനം , മത പ്രസംഗം , അന്നദാനം, അഗതികളെയും രോഗികളെയും സഹായിക്കല്‍, ദരിദ്രര്‍ക്കുള്ള വസ്ത്ര വിതരണം , ഭക്ഷണ വിതരണം, ദാനധര്‍മ്മങ്ങള്‍ , ഘോഷയാത്രകള്‍ എന്നിങ്ങനെ വ്യത്യസ്തമായ രീതികളിലാണ് ആഘോഷിക്കാറുള്ളത്. പ്രവാചകൻ നബിയുടെ പുണ്യസ്മരണയിൽ ഏവർക്കും അറിവ് സ്റ്റോറീസിന്റെ നബി ദിനാശംസകൾ
0 Comments