ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി സ്വാതന്ത്ര്യം രാജ്യത്തിനാകെ സമ്മാനിച്ച മനുഷ്യന്‍.ഇന്ത്യയുടെ മോചനത്തിനായി അഹിംസയുടെ പാത സ്വീകരിക്കാന്‍ ദശലക്ഷക്കണക്കിന് ആളുകളെ അദ്ദേഹം പ്രചോദിപ്പിച്ചു. ഏവരും സ്നേഹത്തോടെ ബാപ്പു എന്ന് വിളിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവായിരുന്ന മഹാത്മാഗാന്ധിജിയുടെ ജന്മദിനമാണ് ഒക്‌ടോബര്‍ രണ്ടിന് ഗാന്ധിജയന്തിയായി രാജ്യം ആഘോഷിക്കുന്നത്.മോഹന്‍ദാസ് കരംചന്ദ് ഗാന്ധി 1869 ഒക്ടോബര്‍ 2 ന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് ജനിച്ചത്. 
ബ്രിട്ടീഷുക്കാരുടെ ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഗാന്ധിജിയും അദ്ദേഹത്തിന്റെ അനുയായികളും അനുഭവിച്ച ത്യാഗത്തെയും സഹനത്തെയുമാണ് ഇന്ത്യ ഈ ദിവസത്തില്‍ ഓര്‍ക്കുന്നത്.

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണ് കുടിയിരിക്കുന്നതെന്ന് രാജ്യത്തോട് വിളിച്ചു പറഞ്ഞ മഹാത്മാവാണ് അദ്ദേഹം ഗാന്ധിയുടെ അഹിംസ തത്വചിന്തയുടെ സ്മരണയ്ക്കായി ഐക്യരാഷ്ട്ര സഭ ഒക്ടോബർ രണ്ട് രാജ്യാന്തര അഹിംസാ ദിനമായി ആചരിക്കാൻ 2007 ജൂൺ 15 ന് തീരുമാനിച്ചു.
ഈ ദിവസത്തിലൂടെ അഹിംസയുടെ സന്ദേശം വിദ്യാഭ്യാസത്തിലൂടെയും പൊതു അവബോധത്തിലൂടെയും പ്രചരിപ്പിക്കാനാണ് ശ്രമം. ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ചെറുതൊന്നുമല്ല. മഹാത്മ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം, ജാതിവ്യവസ്ഥയ്‌ക്കെതിരെ പോരാടുകയും തൊട്ടുകൂടായ്മ ഇല്ലാതാക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്തു.

അഹിംസയിലൂന്നിയ ജീവിതം നയിക്കുക മാത്രമല്ല, അതിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിക്കുകയും ചെയ്തു. ചിന്തകളുടെയും വാക്കുകളുടെയും പ്രവൃത്തികളുടെയും സ്വാതന്ത്ര്യത്തിലേക്ക് നമ്മെ നയിച്ച മനുഷ്യന് ഒരു സല്യൂട്ട്! 

ഏവർക്കും അറിവ് സ്റ്റോറീസിന്റെ ഗാന്ധി ജയന്തി ആശംസകള്‍.