ഇന്ന് ലോക വിനോദ സഞ്ചാര ദിനം

ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ സാംസകാരിക  രാഷ്ട്രീയ  സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് വർഷം തോറും സെപ്റ്റംബർ 27 ന് ലോക വിനോദസഞ്ചാര ദിനം ആഘോഷിക്കുന്നത്. പാരമ്പര്യങ്ങളുടെയും സംസ്കാരത്തിന്റെയും  ഭൂമിശാസ്ത്രങ്ങളുടെ പ്രത്യേകതയുമുള്ള രാജ്യമാണ് ഇന്ത്യ. ലോകമെമ്പാടുമുള്ള എല്ലാത്തരം സഞ്ചാരികളും ഇന്ത്യയിൽ വരാന്‍ ആഗ്രഹിക്കുന്നവരാണ്. ചൈനയ്ക്ക് ശേഷം ഏഷ്യയിലെ രണ്ടാമത്തെ വലിയ ടൂറിസം മാർക്കറ്റ് മാത്രമല്ല ഇന്ത്യ, വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ ലോകമെമ്പാടും അതിവേഗം വളരുന്ന ഇരുപത് ടൂറിസം കേന്ദ്രങ്ങളിൽ 11-ാം സ്ഥാനത്താണ് ഇന്ത്യ.

'റീ തിങ്കിംഗ്‌ ടൂറിസം' എന്നതാണ് ഇത്തവണത്തെ ആശയം. ലോക വിനോദ സഞ്ചാര ദിനത്തോടനുബന്ധിച്ച് വ്യത്യസ്തമായ പദ്ധതികൾക്ക് തയ്യാറെടുക്കുകയാണ് ടൂറിസം വകുപ്പ്. പ്രധാന സാമ്പത്തിക ശ്രോതസായ വിനോദ സഞ്ചാരത്തെ സുസ്ഥിരമായി മുന്നോട്ട്‌ കൊണ്ടുപോവുന്നതിന്റെ പ്രാധാന്യമാണ്‌ റീ തിങ്കിംഗ് ടൂറിസം മുന്നോട്ട്‌ വെക്കുന്നത്‌.

യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരമാണ് സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നത്. വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.