ഇന്ന് അന്താരാഷ്ട്ര ജനാധിപത്യ ദിനം, അതായത് ജനാധിപത്യ മൂല്യങ്ങൾക്കായുള്ള ഒരു പ്രത്യേക ദിനം. ജനങ്ങളാൽ കെട്ടിപ്പടുത്ത രാഷ്ട്ര ഭരണ സംവിധാനങ്ങളെ പ്രോത്സാഹിപ്പിക്കുകയും, ജനാധിപത്യത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള ലോകമെമ്പാടുമുള്ള പൊതുജനങ്ങൾക്ക് അവബോധം പകർന്നു കൊടുക്കുക എന്നതുമാണ് ഈ ദിനത്തിന്റെ പ്രസക്തി. 2007 സെപ്റ്റംബർ 15 മുതലാണ് ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി എന്ന ദിനം ആഘോഷിച്ച് തുടങ്ങിയത്.
രാജ്യാതിർത്തികൾ കടന്ന് കൊവിടും മറ്റ് പകർച്ച വ്യാധികളും പടരുന്ന അവസരത്തിലാണ് രാജ്യങ്ങൾ തമ്മിൽ കൂട്ടായി നിൽക്കേണ്ടത്തിന്റെ ആവശ്യകത ഉടലെടുക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തവണത്തെ അന്താരാഷ്ട്ര ജനാധിപത്യ ദിനത്തിന്റെ സന്ദേശവും പ്രതിസന്ധികളെ നേരിടാൻ മനുഷ്യത്വത്തിന് ഊന്നൽ നൽകുക എന്നതാണ്.
സ്വേച്ഛാധിപത്യത്തിൽ നിന്നും ജനങ്ങളുടെ പങ്കാളിത്വത്തിലേക്കുള്ള ഒരു ഭരണപ്രക്രിയയ്ക്ക് ലോകം നല്കുന്ന പ്രാധാന്യത്തെ ഈ ദിനം ഓർമ്മപ്പെടുത്തുന്നു.
0 Comments