ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ മനുഷ്യന് ഇന്ന് മുപ്പത്തിയാറാം ജന്മദിനം ( ആഗസ്റ്റ് 21 )

 തുടര്‍ച്ചയായ മൂന്നു ഒളിമ്പിക്‌സ് മത്സരങ്ങളില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ആദ്യ താരം, വേഗതയുടെ കാര്യത്തില്‍ ആരെയും അമ്പരപ്പിക്കുന്ന പ്രകടനം ഈ പ്രശംസകൾക്ക് അർഹനായ വ്യക്തിയാണ് വേഗതയുടെ രാജാവ് എന്നറിയപ്പെടുന്ന ഉസൈൻ ബോൾട്. തന്റെ മുപ്പത്തിനാലാം വയസ്സിനിടെ ബോള്‍ട്ട് വാങ്ങിക്കൂട്ടിയ പുരസ്‌കാരങ്ങള്‍ക്ക് കണക്കില്ല. ലോക പ്രശസ്തനായ സ്പ്രിന്റര്‍ എന്നതിലുപരി നല്ലൊരു ഫുട്‌ബോള്‍ താരം കൂടിയാണ് ഉസൈന്‍ ബോള്‍ട്ട്.സ്പ്രിന്റില്‍ 8 ഒളിംപിക് സ്വര്‍ണ മെഡലുകളും 11 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡലുകളും നേടുന്ന ആദ്യ കായിക താരം കൂടിയാണ് ബോള്‍ട്ട്.ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇദ്ദേഹം ‘ലൈറ്റ്‌നിങ് ബോള്‍ട്ട്’ എന്ന വിശേഷണത്തിനും അർഹനാണ്.1986 ഓഗസ്റ്റ് 21 ന് ജമൈക്കയിലെ മോണ്ടെഗോ ബേയിലാണ് ഉസൈൻ ബോൾട്ട് ജനിച്ചത്. ഉസൈൻ സെന്റ് ലിയോ ബോൾട്ട് എന്നാണ് അദ്ദേഹത്തിന്റെ മുഴുവൻ പേര്. എട്ട് ഒളിമ്പിക്സ് സ്വർണ്ണം ഉൾപ്പെടെ കരിയറിലാകെ 23 മെഡലുകളാണ് ബോൾട്ട് ട്രാക്കിൽ നിന്നു നേടിയത്.

2004 ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ തുടങ്ങിയ ബോൾട്ടിൻ്റെ കരിയർ 2017 ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലാണ് അവസാനിച്ചത്. 2016 ൽ റിയോയിൽ നടന്ന ഒളിമ്പിക് ഗെയിംസിൽ തുടർച്ചയായി മൂന്ന് ഒളിമ്പിക് ഗെയിംസിൽ മൂന്ന് സ്വർണ്ണ മെഡലുകൾ നേടി ‘ട്രിപ്പിൾ ട്രിപ്പിൾ’ എന്ന ചരിത്രം സൃഷ്ടിച്ച അത്‌ലറ്റ് ആണ് ബോൾട്ട്.തുടർച്ചയായി 3 ഒളിമ്പിക്സ് മത്സരങ്ങളിൽ നേടിയ മികച്ച വിജയങ്ങൾ അദ്ദേഹത്തെ “ജീവിച്ചിരിക്കുന്ന ഏറ്റവും വേഗതയേറിയ മനുഷ്യൻ” എന്ന പേരിന് അർഹനാക്കി.ലോകം കണ്ട ഏറ്റവും മികച്ച അത്‌ലറ്റുകളിലൊരാളാണ് ഉസൈന്‍ ബോള്‍ട്ട്. ബോള്‍ട്ടിന്റെ കായിക ജീവിതവുമായി ബന്ധപ്പെട്ട് ‘അയാം ബോള്‍ട്ട്’ എന്ന സിനിമയും പുറത്തിറക്കിയിട്ടുണ്ട്.തുടര്‍ച്ചയായി നാലു തവണ മികച്ച പുരുഷ അത്ലറ്റിനുള്ള ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് അത്ലറ്റിക് ഫെഡറേഷന്റെ (ഐഎഎഎഫ്) അത്ലറ്റ് ഓഫ് ദി ഇയര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.


 കൂടാതെ രണ്ട് തവണ ട്രാക്ക് & ഫീല്‍ഡ് അത്‌ലറ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡും ലോറസ് സ്‌പോഴ്‌സ്മാന്‍ ഓഫ് ദി ഇയര്‍അവാര്‍ഡും ഹുസൈന്‍ ബോള്‍ട്ട് സ്വന്തമാക്കിയിട്ടുണ്ട്. 2016ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ വെച്ച് നടന്ന ഒളിമ്പിക്സിനു ശേഷമാണ് അദ്ദേഹം വിരമിക്കുന്നത്.ഓട്ടം നിർത്തിയ ശേഷം ഫുട്ബോൾ കളിക്കാരനായാണ് ബോൾട്ട് തുടർന്നത്. ഓട്ടക്കാരനൊപ്പം എത്തില്ലെങ്കിലും താൻ തരക്കേടില്ലത്ത ഫുട്ബോൾ താരമാണെന്ന് ഉസൈൻ ബോൾട്ട് തെളിയിച്ചു.എന്നാൽ ബോൾട്ട് ഒരു മികച്ച ക്രിക്കറ്റർ കൂടിയാണെന്നതിനും  ലോകം സാക്ഷിയായി. അല്ലെങ്കിലും വെസ്റ്റ് ഇൻഡീസിലെ ജമൈക്കക്കാരനായ ബോൾട്ടിന് ക്രിക്കറ്റ് അറിയാതിരുന്നാലെങ്ങനെ ശരിയാവുംചെറുപ്പകാലത്ത് ബോൾട്ട് ക്രിക്കറ്റും ഫുട്ബോളും കളിച്ചിരുന്നു. ബോൾട്ടിൻ്റെ ഓട്ടം കണ്ട ക്രിക്കറ്റ് പരിശീലകനാണ് അദ്ദേഹത്തെ ട്രാക്കിലേക്ക് വഴിതിരിച്ചു വിട്ടത്. ആ തീരുമാനം ഗംഭീരമായെന്നു മാത്രമല്ല, ലോക അത്ലറ്റിക്സിനു തന്നെ ഉണർവായി.താൻ ഓട്ടക്കാരനായില്ലായിരുന്നുവെങ്കിൽ ഒരു ഫാസ്റ്റ് ബൗളറാകുമെന്ന് ഉസൈൻ ബോൾട്ട് തന്നെ പറഞ്ഞതും അദ്ദേഹത്തിൻ്റെ ക്രിക്കറ്റ് പ്രേമത്തെ സൂചിപ്പിക്കുന്നു.പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിൻ്റെ വലിയ ആരാധകനായിരുന്നു ബോൾട്ട്. പാക്ക് ഇതിഹാസ പേസർ വഖാർ യൂനിസായിരുന്നു ഇഷ്ട താരം.

2009ൽ നടന്ന ഒരു ചാരിറ്റി മാച്ചിൽ സാക്ഷാൽ ക്രിസ് ഗെയിലിൻ്റെ വിക്കറ്റെടുത്ത ഉസൈൻ ബോൾട്ട് ബാറ്റിംഗിനിറങ്ങി ഗെയിലിനെത്തന്നെ സിക്സറിനു പറത്തുകയും ചെയ്തു. യുവരാജ് സിംഗിൻ്റെ ടീമിനെ ക്രിക്കറ്റ് കളിച്ച് ബോൾട്ട് തോൽപിച്ചിട്ടുമുണ്ട്. ബിഗ് ബാഷ് ലീഗിൽ കളിക്കണമെന്ന ആഗ്രഹവും ഒരിക്കൽ ഉസൈൻ ബോൾട്ട് പങ്കുവെച്ചിട്ടുണ്ട്.

21 കരിയറിലെ അവസാന റേസായ 4*100 റിലേയിൽ ഫിനിഷ് ചെയ്യാൻ 50 മീറ്ററുകൾ മാത്രം ബാക്കി നിൽക്കെ മസിൽ വേദനയെത്തുടർന്ന് ട്രാക്കിൽ വീണ അദ്ദേഹം സഹതാരങ്ങളുടെ സഹായത്തോടെയാണ് ഫിനിഷ് ലൈൻ കടന്നത്.