വിഷാദ മുഖം, വട്ടത്തൊപ്പി, അയഞ്ഞ പാൻസ്,  ഇംഗ്ലീഷ് സിനിമയിലെ ചടുല ഹാസ്യത്തിന്റെ പ്രതിരൂപമായിരുന്ന ബസ്റ്റർ കീറ്റനെ ലോകം ആദ്യാന്ത്യം കണ്ടത് ഇങ്ങനെയാണ്. വിഷാദമായ മുഖവുമായാണ് ഇദ്ദേഹം ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.എനാൽ വിഷാദ ഭാവത്തിലും ഹാസ്യത്തിന്റെ ഭാവം കാണാമെന്ന് ഇദ്ദേഹം തന്റെ ആസ്വാദകർക്ക് കാണിച്ചു കൊടുക്കുകയായിരുന്നു.

നന്നെ ചെറുപ്പത്തിൽത്തന്നെ സിനിമാ ലോകത്തിന്റെ കൂട്ടുകാരനായ കീറ്റൻ ജീവിതാദ്യം വരെ അത് തുടർന്നു. ചടുലതയാർന്ന ഹാസ്യ പ്രകടനം കൊണ്ട് ഹാസ്യ സാമ്രാട്ട് ചാപ്ലിനേപ്പോലും മറികടക്കനാവുന്ന തരത്തിൽ ഇദ്ദേഹം മാറി. തന്റേതായ ശൈലിയും ഭാവവിശേഷതയും കൊണ്ടാണ് ഇദ്ദേഹം അഭിനയജീവിതം നയിച്ചത്. പഴയ ബ്ലാക്ക് അൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് അവസാന നാളുകളിൽ കളർഫുൾ ചിത്രങ്ങളിലും കഴിവ് തെളിയിച്ചു.


അഭിനയത്തിന് പുറമെ സംവിധാനവും കീറ്റൻ പയറ്റി.  ദ ബുച്ചർ ബോയ് എന്ന ചിത്രത്തിലൂടെ ആദ്യമായി അരങ്ങേറ്റം നടത്തി. കീറ്റന്റെ പിൽക്കാല പ്രശസ്തിക്ക് വിരുദ്ധമായി "ദി ഗ്രേറ്റ് സ്റ്റോൺ ഫെയ്സ്" ൽ അദ്ദേഹം വല്ലപ്പോഴും മാത്രം പുഞ്ചിരിക്കുകയും ചിരിക്കുകയും ചെയ്തു. 1966 ൽ റിച്ചാർഡ് ലെസ്റ്റർ സംവിധാനം ചെയ്ത 'എ ഫണ്ണി തിങ് ഹാപ്പൻസ് ഓൺ ദി വേ ടു ദി ഫോറം' എന്ന ചിത്രത്തിലാണ് ബസ്റ്റർ കീറ്റൻ അവസാനമായി അഭിനയിച്ചത്. 70 ആം വയസ്സിൽ അന്തരിച്ചു.