credit :www.pexels.com


മഴക്കാലമാണ്, ഇക്കാലത്ത് ഏറ്റവും അധികം ശ്രധിക്കേണ്ടത് അപകടകാരികളായ രോഗങ്ങളെയാണ്. മഴക്കാല രോഗങ്ങൾ പൊതുവെ രണ്ടു വിധത്തിലാണ് കണ്ടുവരുന്നത്. ഒന്ന്, വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ മറ്റൊന്ന്, കാറ്റിലൂടെ പകരുന്നവ. മഴക്കാലത്ത് മുഖ്യമായി പേടിക്കേണ്ട മൂന്ന് അസുഖങ്ങളാണ് വെെറൽപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, എന്നിവ.

കുട, റെയ്ൻ കോട്ട്, ഷൂ എന്നിവ നിർബന്ധമാക്കുക. ചൂടുവെള്ളമോ തിളപ്പിച്ചാറ്റിയ വെള്ളമോ മാത്രം ഉപയോഗിക്കുക. ശരീരം, വസ്ത്രം, ഭക്ഷണം, വീട്, പരിസരം എന്നിവ വൃത്തിയായി സൂക്ഷിക്കുക. പോഷകാഹാരങ്ങൾ കഴിക്കുക. രോഗിയുമായി നേരിട്ടുള്ള ബന്ധം ഒഴിവാക്കുക.വെള്ളം കെട്ടി നിൽക്കുന്നത് നശിപ്പിക്കുക. അതിലാണ് കൊതുക് മുട്ടയിട്ട് പെരുകുന്നത്. അതിൽ മീൻ വളർത്തിയാൽ അവ ആ മുട്ടകൾ തിന്നുകൊള്ളും. ദൂരയാത്രകൾ ഒഴിവാക്കുക. പഴയതും തുറന്നുവച്ചതുമായ ഭക്ഷണം കഴിക്കരുത്. തോട്ടിലും അഴുക്കുവെള്ളത്തിലും കുളിക്കുന്നതും കാൽ കഴുകുന്നതും ഒഴിവാക്കുക. ചെരിപ്പിടാതെ നടക്കരുത്.വെള്ളം ശേഖരിക്കുന്ന പത്രങ്ങൾ, ടാങ്കുകൾ തുടങ്ങിയവ ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം. കൊതുക് കടക്കാത്ത വിധം ഇവ അടച്ചു വയ്ക്കുക. വീടിന്റെ ടെറസും സൺഷേഡും വെള്ളം കെട്ടിനിൽക്കാത്ത വിധം പണിയുക. കെട്ടിനിൽക്കുന്നുണ്ടെങ്കിൽ


 ആഴ്ചയിലൊരിക്കൽ അത് ഒഴുക്കിക്കളയുക.ഭക്ഷണം കഴിക്കുന്നതിന് മുമ്പും പുറത്തുപോയി വരുമ്പോഴും ശൗചാലയം ഉപയോഗിച്ച ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം.

മുൻകരുതലും ജാഗ്രതയും മാറ്റമാണ്  രോഗങ്ങളെ പ്രതിരോധിക്കാനുള്ള മാർഗം.