ലോകമെമ്പാടുമുള്ള മുസ്ലീം മത വിശ്വാസികളുടെ ഏറ്റവും മഹത്തായ ആഘോഷങ്ങളില്‍ ഒന്നാണ് ബക്രീദ് എന്നറിയപ്പെടുന്ന ഈദ് അല്‍ അദ്ഹ. പുണ്യ സ്ഥലമായ മക്കയിലേക്കുള്ള വാര്‍ഷിക തീര്‍ത്ഥാടനമായ ഹജ് നടത്തി തീര്‍ത്ഥാടകര്‍ അറാഫത്ത് പര്‍വതത്തില്‍ നിന്ന് ഇറങ്ങി ഒരു ദിവസത്തിന് ശേഷമാണ് മുസ്ലീം മതവിശ്വാസികള്‍ ബക്രീദ് അഥവ ബലിപ്പെരുന്നാള്‍ ആഘോഷിക്കുന്നത്.

പ്രവാചകനായ ഇബ്രാഹിം നബി ദൈവപ്രീതിയ്ക്കായി സ്വന്തം മകനായ ഇസ്മായിലിനെ ബലി സമര്‍പ്പിക്കാന്‍ തയാറായതിന്റെ ഓര്‍മ പുതുക്കലാണ് ബലിപെരുന്നാള്‍.

ത്യാഗത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റെയും ആഘോഷമായാണ് ബക്രീദ് ആഘോഷിക്കുന്നത്.