പ്രകൃതിയെ സംരക്ഷിക്കുക എന്നത് ഓരോ വ്യക്തിയുടെയും ചുമതലയാണ്. പ്രകൃതിയുടെ തന്നെ പ്രധാന ഘടമായി സമുദ്രങ്ങളുടെ സംരക്ഷണത്തിനും നാം വിലകൽപ്പിക്കേണ്ടതുണ്ട്. ജൂൺ 8ന് സമുദ്ര ദിനം ആഘോഷിക്കുന്നത് വഴി സമുദ്ര സംരക്ഷണം ഓർമ്മിക്കപ്പെടുന്നു.
ഓരോ വർഷവും ദശലക്ഷക്കണക്കിന് ടൺ പ്ലാസ്റ്റിക് മാലിന്യമാണ് സമുദ്രങ്ങളിൽ നിക്ഷേപിക്കപ്പെടുന്നത്. ഇത് കോടിക്കണക്കിന് ജീവജാലങ്ങളെ ബാധിക്കുന്നു. 1992ൽ റിയോ ഡി ജനീറോയിൽ നടന്ന എർത്ത് സമ്മിറ്റിലാണ് ലോക സമുദ്ര ദിനം എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്. 1992 ജൂൺ 8 ന് കാനഡയിലാണ് ആദ്യമായി സമുദ്ര ദിനം ആചരിച്ചത്. 2008ലെ യു.എൻ ജനറൽ അസംബ്ലിയിലാണ് ജൂൺ 8ന് ലോക സമുദ്ര ദിനം ആചരിച്ചു തുടങ്ങാമെന്ന തീരുമാനം വരുന്നത്. നമ്മുടെ സമുദ്രങ്ങൾ, നമ്മുടെ ഉത്തരവാദിത്തം എന്ന സന്ദേശവുമായാണ് ആദ്യ സമുദ്രദിനം കൊണ്ടാടിയത്.
 

 
0 Comments