Photo credit : www.pexels.com

 ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. ആരോഗ്യത്തിനും ക്ഷേമത്തിനും യോഗയുടെ ഗുണങ്ങളെ കുറിച്ച് അവബോധം പ്രചരിപ്പിക്കുന്നതിനായാണ് ഈ ദിനം ആചരിച്ചു വരുന്നത്. 'യുജ്', 'യുജിര്‍' എന്നീ രണ്ട് സംസ്‌കൃത പദങ്ങളില്‍ നിന്നാണ് 'യോഗ' എന്ന പദം ഉരുത്തിരിഞ്ഞത്. 'ഒരുമിച്ച്' അല്ലെങ്കില്‍ 'ഒരുമിക്കുക' എന്നാണ് ഇതിന്റെ അര്‍ത്ഥം.  

2014 ജൂൺ 21 മുതലാണ് അന്താരാഷ്ട്ര യോഗ ദിനമായി ആചരിച്ച് തുടങ്ങുന്നത്. ഐക്യരാഷ്ട്ര സഭയുടെ സമ്മേളനപ്രകാരമാണ് ഇക്കാര്യം തീരുമാനിച്ചത്. 2014 സെപ്റ്റംബർ 27 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തപ്പോഴാണ് ജൂൺ 21 അന്താരാഷ്ട്ര യോഗദിനമായി തെരഞ്ഞെടുത്തത്. 'മനുഷ്യത്വത്തിന് വേണ്ടി യോഗ' എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് 2022ലെ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിക്കുന്നത്. യോഗ ദിനം ആചരിക്കാനും യോഗ ദൈനംദിന ജീവിത്തിന്റെ ഭാഗമാക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അഭ്യർത്ഥിച്ചിരുന്നു.