എല്ലാവർഷവും മേയ് 31 ലോകാരോഗ്യ സംഘടന ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയില ഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണ് പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യങ്ങൾ. ‘പരിസ്ഥിതിയെ സംരക്ഷിക്കുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
നമ്മുടെ ശ്വാസകോശത്തെ ആരോഗ്യകരമായി നിലനിര്‍ത്താന്‍ പൂര്‍ണ്ണമായും ഒഴിവാക്കാവുന്ന ഒരു മലിനീകരണ വസ്തുവാണ് പുകയില. ലോകമെമ്പാടും പ്രതിവര്‍ഷം 5 ദശലക്ഷം സിഗരറ്റുകള്‍ ഉപേക്ഷിക്കപ്പെടുന്നു. ഇത് ഭൂമിയില്‍ ഏറ്റവും കൂടുതല്‍ മാലിന്യമായി മാറുന്നു. WHO‑യുടെ കണക്കു പ്രകാരം ഒരു വര്‍ഷം 80ലക്ഷം മരണമാണ് പുകയില കാരണം സംഭവിക്കുന്നത്.
പുകവലി പലതരത്തിലുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്നു.
1.ശ്വാസകോശാര്‍ബുദം, തൊണ്ടയിലെ അര്‍ബുദം
2. സി.ഒ.പി.ഡി
3. ഇന്റര്‍സ്റ്റീഷ്യല്‍ ലംഗ് ഡിസീസ്
4. ആസ്ത്മ
5. പുകയിലയുടെ പുകയോടുള്ള അലര്‍ജി
വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം, പൊതുവായ ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നീ ലക്ഷണങ്ങളുള്ള ശ്വാസനാള രോഗമാണ് COPD, ഇത് പ്രതിരോധിക്കാനും ചികിത്സിക്കാനും സാധിക്കും.
ശ്വാസകോശ അര്‍ബുദത്തിന്റെ പ്രധാന കാരണം പുകവലിയാണ്.
0 Comments