ഫോട്ടോ കടപ്പാട് : www.freepik.com


 വീണ്ടുമൊരു നഴ്സസ് ദിനം കൂടി എത്തിയിരിക്കുകയാണ്. കൊവിഡ് വെല്ലുവിളികള്‍ പൂര്‍ണമായി അകലാത്ത ഈ സാഹചര്യത്തില്‍ 'മാലാഖമാര്‍' എന്ന് നാം വാഴ്ത്തുന്ന നഴ്സുമാരുടെ സേവനവും കരുതലും ഓര്‍മ്മിക്കപ്പെടേണ്ടതാണ്. ആധുനിക നഴ്സിങ്ങിന്‍റെ സ്ഥാപകയായ ഫ്ലോറൻസ് നൈറ്റിങ്ഗേലിന്‍റെ ജന്മദിനമായ മേയ് 12 ആണ് അന്താരാഷ്ട്ര നഴ്സ് ദിനമായി ആചരിക്കുന്നത്. 

നഴ്സുമാർ സമൂഹത്തിന് നൽകുന്ന വിലയേറിയ സേവനം ഓർമപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്. ''നഴ്സുമാർ: നയിക്കുന്ന ശബ്ദം -നഴ്സിങ്ങിനെ വളർത്തുക, അവകാശങ്ങളെ മാനിക്കുക'' എന്നതാണ് അന്താരാഷ്ട്ര ഈ വർഷത്തെ പ്രമേയം. 1965 മുതൽ ലോക നഴ്സിങ് സമിതി (International Council of Nurses )ഈ ദിവസം ലോക നഴ്സസ് ദിനം ആയി ആചരിക്കുന്നു.