ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ട്വിറ്റർ ഇലോൺ മസ്ക്  സ്വന്തമാക്കിയത് വലിയ ചര്‍ച്ചയായിരുന്നു. 44 ബില്യൺ ഡോളർ റൊക്കം പണമായി നൽകാമെന്നാണ് കരാർ. 43  ബില്ല്യൺ ഡോളർ ഓഫർ ചെയ്ത ശേഷം ഇതാണ് തന്റെ ബെസ്റ്റ് ആന്റ് ഫൈനൽ ഓഫർ എന്നായിരുന്നു മസ്ക് വ്യക്തമാക്കിയത്. ഓഹരിക്ക് 54.20 ഡോളറായിരുന്നു വാഗ്ദാനം. എന്നാൽ ഒരു പടി കൂടി കടന്നാണ് 44 ബില്യൺ ഡോളറിനാണ് മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. 

ട്വിറ്റര്‍ വാങ്ങാന്‍ ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക് ധാരണയില്‍ എത്തിയതോടെ ട്വിറ്റര്‍ ഒരു സ്വകാര്യ കമ്പനിയായി മാറുകയാണ്. ശതകോടീശ്വരന്‍ പ്ലാറ്റ്ഫോമിലെ 9% ഓഹരി സ്വന്തമാക്കി എന്ന് ആദ്യമായി വെളിപ്പെടുത്തിയതിന് ഏകദേശം രണ്ടാഴ്ചയ്ക്ക് ശേഷമാണ് ഈ കരാര്‍ ഉറപ്പിച്ചത്.

ഫോബ്സിന്റെ കണക്കനുസരിച്ച് 268 ബില്യണ്‍ ഡോളര്‍ ആസ്തിയാണ് മസ്‌കിനുള്ളത്. 44 ബില്യൺ ഡോളറിന് ട്വിറ്ററിനെ  സ്വന്തമാക്കിയ മസ്ക് ഇപ്പോള്‍ ഈ പണം കണ്ടെത്താന്‍ തന്‍റെ കമ്പനിയായ ടെസ്ലയുടെ  ഓഹരികള്‍ വിറ്റുവെന്നാണ് പുതിയ വാര്‍ത്ത.  4 ബില്യൻ ഡോളറിന്റെ ഓഹരികൾ ആണ് വിറ്റത്. മസ്ക് ഓഹരികൾ വിറ്റതോടെ ടെസ്‌ലയുടെ ഓഹരി മൂല്യം ഇടിഞ്ഞു. എന്നാൽ കൂടുതൽ ഓഹരികൾ വിൽക്കില്ലെന്നു മസ്ക് ട്വീറ്റ് ചെയ്തു. 

ട്വിറ്റർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി വായ്പ സംഘടിപ്പിക്കാനും ശ്രമം നടക്കുകയാണ്. വായ്പ തിരിച്ചടവിന് ആവശ്യമായ പണം കണ്ടെത്തുന്നതിനുള്ള മാർഗങ്ങൾ മസ്ക് വ്യക്തമാക്കി. 44 ബില്യൻ ഡോളറിനാണ് മസ്ക് ട്വിറ്റർ ഏറ്റെടുക്കുന്നത്. 13 ബില്യൻ ഡോളർ ആണ് മസ്ക് വായ്പ ആയി ആവശ്യപ്പെട്ടിരിക്കുന്നത്. ടെസ്‌ല സ്റ്റോക്കുമായി നടത്തിയ ആശയ വിനിമയത്തിൽ 12.5 ബില്യൻ ഡോളർ വായ്പ അനുവദിക്കാമെന്ന് ധാരണയായി. ബാക്കി തുക സ്വന്തം കയ്യിൽനിന്നും അടയ്ക്കാനാണ് മസ്കിന്റെ തീരുമാനം.

ട്വിറ്ററിന് ശേഷം തന്‍റെ  അടുത്ത ലക്ഷ്യവും മസ്ക് പ്രഖ്യാപിച്ചിരുന്നു. ശതകോടീശ്വരനായ മസ്കിന്റെ അടുത്ത ലക്ഷ്യം  കൊക്കകോളയാണ്. അടുത്തതായി താൻ കൊക്കക്കോള വാങ്ങാൻ ആഗ്രഹിക്കുന്നു എന്ന് ട്വീറ്റ് ചെയ്ത മസ്കിന്റെ ട്വീറ്റ് ഇതിനകം തന്നെ വൈറലായിട്ടുണ്ട്.