വിദ്യാഭ്യാസം, ആരോഗ്യം,തൊഴിൽ,കുടുംബം എന്നിവയില്‍ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തൽ ആണ് മാര്‍ച്ച് 8- അന്താരാഷ്ട്ര വനിതാദിനം. 1857 മാർച്ച്, 8 ന്, ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിക്കുകയും കുറഞ്ഞ ശമ്പളത്തിനെതിരായും ദീർഘസമയത്തെ ജോലി ഒഴിവാക്കാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനായും ആദ്യമായി സ്വരമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമായി. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോൾ മാർച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുത്തു.
1909 ഫെബ്രുവരി 28ന് ന്യൂയോർക്കിലാണ് ഒരു പരിപാടിയിൽ വനിതാ ദിനം ആദ്യം കൊണ്ടാടിയത്. 1975ല്‍ ഐക്യരാഷ്ട്രസഭയാണ് മാര്‍ച്ച് എട്ടിന് അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിക്കാന്‍ തീരുമാനിച്ചത്. ലിംഗ തുല്യതയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കാന്‍ വേണ്ടിയാണ് അന്താരാഷ്ട്ര വനിതാ ദിനം ആചരിക്കുന്നത്. നാനാതുറകളിലുമുള്ള സ്ത്രീകള്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ ഈ ദിനം പ്രശംസിക്കപ്പെടും. പര്‍പ്പിള്‍ നിറമാണ് ഈ ദിനത്തെ സൂചിപ്പിക്കാനായി ലോകം മുഴുവന്‍ ഉപയോഗിക്കുക. ഈ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനത്തിന് ഒരു തീം ഉണ്ട്. ഐക്യരാഷ്ട്രസഭയാണ് ഇത് തീരുമാനിക്കുക. ഇന്നത്തെ ലിംഗ തുല്യത സുസ്ഥിരമായ നാളേയ്ക്ക് എന്നാണ് ഇത്തവണത്തെ തീം.
0 Comments