കാൻസറിനെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും അതിന്റെ പ്രതിരോധം, കണ്ടെത്തൽ,  ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്ന തിനുമായാണ് ഫെബ്രുവരി 4 ലോക കാൻസർ ദിനമായി ആചരിക്കുന്നത്. കാൻസറിനെക്കുറിച്ചുള്ള തെറ്റായ ധാരണകൾ ഇല്ലാതാക്കുക, ശരിയായ ചികിത്സ നേടുന്നതിനും മരണങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനും ആളുകളെ ബോധവത്കരിക്കുക എന്നിവയാണ് ഈ ദിനം കൊണ്ട് ലക്ഷ്യമാക്കുന്നത്. 

അര്‍ബുദത്തിനെതിരെ 120 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്ന 470 സംഘടനകളുടെ കൂട്ടായ്മയായ ' ദി ഇന്‍റര്‍നാഷണല്‍ യൂണിയന്‍ എഗെയ്ന്‍സ്റ്റ് കാന്‍സര്‍' (The international Union against Cancer) ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.  2000ല്‍ ചേര്‍ന്ന പാരിസ് ചാര്‍ട്ടറിലെ ആഹ്വാനമനുസരിച്ച്‌  സംഘടന 2005ല്‍ ലോക അര്‍ബുദ വിരുദ്ധ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. പാരിസ് ചാര്‍ട്ടറാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും ഫെബ്രുവരി 4 ലോക അര്‍ബുദ ദിനമായി ആചരിക്കാന്‍ ആഹ്വാനം ചെയ്തത്.

 2006 മുതല്‍ ലോകാരോഗ്യ സംഘടനയ്ക്കൊപ്പം മറ്റ്   അന്തര്‍ദേശീയ സംഘടനകളും ഈ ദിനത്തില്‍ കാന്‍സര്‍ അവബോധത്തെക്കുറിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുന്നുണ്ട്. കാൻസർ  തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ പൂര്‍ണ്ണമായും ഭേദമാക്കാവുന്ന തലത്തിലേക്ക് ഇന്ന് നമ്മുടെ ആരോഗ്യ രംഗം ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്.